തൂഫാൻ വാരിയർ ബാഡ്ജ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കുത്തികൊടുക്കുന്നു.
പെരിന്തല്‍മണ്ണ: സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടിയായ "തൂഫാന് ദി നാര്‍കോട്ടിക് ഹണ്ടി'ന്റെ രണ്ടാംഘട്ടത്തിന് പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കം. പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കുള്ള ബാഡ്ജ് വിതരണവും നടത്തി. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ഹാരിസിന് പൊലിസ് ഓഫിസര്‍ അബ്ബാസ് ബാഡ്ജ് അണിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രതിരോധം ഉറപ്പാക്കുന്നതിനുമാണ് രണ്ടാംഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാജേഷ് കുമാര്‍, സ്ഥിരംസമിതി അധ്യക്ഷരായ പ്രബീന ഹബീബ്, ഇഫ്രാ അസീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനില്‍ പുലിപ്ര, ജലീല്‍ കുന്നക്കാവ്, ഷബ്ന അന്‍വര്‍, മറ്റ് ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പൂക്കോട്ടുംപാടം: ലഹരിക്കെതിരായ ജനകീയ പ്രതിരോധം ശക്തമാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഓപ്പറേഷന് തൂഫാന് രണ്ടാംഘട്ടത്തിന് അമരമ്പലം ഗ്രാമപഞ്ചായത്തില്‍ തുടക്കം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അഫീഫ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് തൂഫാന് പതാക ഉയര്‍ത്തുകയും ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. തുടര്‍ന്ന് ജനപ്രതിനിധികളും ജീവനക്കാരും തൂഫാന് വാരിയര്‍ ബാഡ്ജ് സ്വീകരിച്ച് കാമ്പയിനില്‍ പങ്കാളികളായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നൊട്ടത്ത് മുഹമ്മദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കേരള പൊലിസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി "ഞാന്‍ എന്റെ വാര്‍ഡിന്റെ കാവലാള്‍, ലഹരിക്കെതിരേ ജനസേന' എന്ന പ്രമേയത്തില്‍ വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. ഇതിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും തൂഫാന് ജനജാഗ്രത സമിതികള്‍ രൂപീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടന്‍, സ്ഥിരംസമിതി അധ്യക്ഷരായ കെ. ബിന്ദു, എം.പി. ശോഭന, കെ. രത്നകുമാര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി.പി. അബ്ദുൾ കരീം, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.സി. ബിനു, കോ-ഓര്‍ഡിനേറ്റര്‍ സഫ്വാന് ഇല്ലിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ലഹരിക്കെതിരേ ചാലിയാറില്‍ 111 അംഗ സേന
നിലമ്പൂര്‍: ചാലിയാറിലെ ലഹരിവില്‍പ്പന തടയാനും പഞ്ചായത്തിനെ പൂര്‍ണമായി ലഹരിമുക്തമാക്കാനുമായി 111 അംഗ ജനകീയ സേന രംഗത്തിറങ്ങുന്നു. ഓപ്പറേഷന് തൂഫാന് രണ്ടാംഘട്ടത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുശ്രീ സുരേഷ് തൂഫാന് പതാക ഉയര്‍ത്തി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് തോണിക്കടവന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷന്‍ അനീഷ് അഗസ്റ്റ്യന്‍ തൂഫാന് വാരിയര്‍ പ്രഖ്യാപനവും ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് മനോജ് തൂഫാന് പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. സ്ഥിരംസമിതി അധ്യക്ഷ മഞ്ജു അനില്‍ വാരിയര്മാര്ക്കുള്ള ബാഡ്ജുകള്‍ വിതരണം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷ അച്ചാമ്മ ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ തോമസ് കുരുവിള, ബഷീര്‍ കാട്ടുമുണ്ട, സഹില്‍ അകമ്പാടം എന്നിവര്‍ പ്രസംഗിച്ചു.നിലമ്പൂര്‍ എഎസ്ഐ എന്‍. സുനിത ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു. ചടങ്ങില്‍ പങ്കെടുത്ത 111 പേരെയും ചാലിയാര്‍ ഗ്രാമപഞ്ചായത്തിലെ തൂഫാന് വാരിയര്‍മാരായി തെരഞ്ഞെടുത്തു.
‘എംഎസ്എഫിന്റെ ലഹരിവിരുദ്ധ
പ്രവര്‍ത്തനം മാതൃകാപരം’
തേഞ്ഞിപ്പലം: കാമ്പസുകളെ ലഹരിമുക്തമാക്കാന്‍ വിദ്യാര്‍ഥി സംഘടനകള്‍ മുന്നിട്ടിറങ്ങുന്നത് സ്വാഗതാര്‍ഹമാണെന്നും എംഎസ്എഫിന്റെ ലഹരിവിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും മന്ത്രി രമേശ് ചെന്നിത്തല.
എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ കാമ്പസ് എക്സ്പ്രസ് ജാഥയുടെ ഭാഗമായി നടത്തുന്ന വണ്‍ ലാക് തൂഫാന് കിക്ക് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാലിക്കട്ട് സര്‍വകലാശാല കാമ്പസില്‍ പി.കെ. നവാസ് എംഎല്‍എ ജാഥ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ ഫര്ഹാന് ബിയ്യം, വൈസ് ക്യാപ്റ്റന്‍ അഡ്വ. ജസീല്‍ പറമ്പന്‍, ഡയറക്ടര്‍ എന്‍.കെ. നിഷാദ്, സിന്‍ഡിക്കറ്റ് അംഗം കബീര്‍ മുതുപറമ്പ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. ഇസ്മായില്‍, കോ-ഓര്‍ഡിനേറ്റര്‍മാരായ സലാഹുദ്ദീന് തെന്നല, ആസിഫ് കൂരി, അജ്മല്‍ തൂവക്കാട് , നിസാം കെ. ചേളാരി, കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് നിയാസ് കോഡൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
അങ്ങാടിപ്പുറത്ത് ജനകീയ കാന്പയിൻ
അങ്ങാടിപ്പുറം: തൂഫാൻ കാന്പയിനിന്റെ രണ്ടാംഘട്ടമായ പ്രാദേശികതലത്തിലെ ജനകീയ കാന്പയിന് അങ്ങാടിപ്പുറം പഞ്ചായത്തിൽ തുടക്കമായി. ഒന്നാംഘട്ടത്തിൽ പൊലിസ്, എക്സൈസ് തുടങ്ങിയ ഔദ്യോഗിക സംവിധാനത്തിന് നേതൃത്വത്തിലുള്ള ലഹരിവേട്ടയാണ് നടന്നിരുന്നത്. രണ്ടാംഘട്ടത്തിൽ ജനകീയ പങ്കാളിത്തത്തോടെ ജനപ്രതിനിധികളും വിദ്യാർഥികളും പങ്കാളികളായി ലഹരിയുടെ കാണാപ്പുറങ്ങൾ തേടിയുള്ള പ്രവർത്തനത്തിനാണ് തുടക്കം കുറിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷബീർ കറുമുക്കിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുബീന തസ്നി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ കളത്തിൽ ഹാരിസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സർക്കിൾ ഇൻസ്പെക്ടർ സുമേഷ് സുധാകരൻ തൂഫാൻ വാരിയർ ബാഡ്ജുകൾ അണിയിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഹാജറ ഹുസൈൻ, മെംബർമാരായ രവി, ഏലിയാമ്മ, സെക്രട്ടറി അഭിലാഷ്, ഹെൽത്ത് ഇൻസ്പെക്ടർ ശാന്തിഭൂഷണ്‍, അൻവാർ പ്രിൻസിപ്പൽ ഷബീർ അലി എന്നിവർ പ്രസംഗിച്ചു.
എടക്കര: സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ജനകീയ പ്രചാരണ പരിപാടിയായ "ഓപ്പറേഷന് തൂഫാന് 2.0- ദി നാര്‍ക്കോ ഹണ്ട്' രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പോത്തുകല്ലില്‍ തുടക്കം. പോത്തുകല്‍ ഗ്രാമപഞ്ചായത്തും പൊലിസും സംയുക്തമായി പഞ്ചായത്ത് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ. ജോസ് പതാക ഉയര്‍ത്തുകയും പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ലഹരിവിരുദ്ധ തൂഫാന് പ്രതിജ്ഞയെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷറഫുന്നിസ അധ്യക്ഷത വഹിച്ചു.
പോത്തുകല്‍ പൊലിസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ പി. ജയകൃഷ്ണന് മുഖ്യസന്ദേശം നല്കി. എഎസ്ഐ ബിന്ദു ബോധവത്കരണ ക്ലാസെടുത്തു. സ്ഥിരംസമിതി അധ്യക്ഷരായ സാദിഖ് ആക്കപ്പറമ്പന്‍, അബ്ദു കുന്നുമ്മല്‍, സിന്ധു അശോകന്, പഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാരി എന്നിവര്‍ പ്രസംഗിച്ചു. ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ഹരിതകര്‍മസേനാംഗങ്ങള്‍, പൊലിസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ലഹരിക്കെതിരേ ജനസേന
വണ്ടൂര്‍: ലഹരിക്കെതിരായ പോരാട്ടം വാര്‍ഡ് തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പും ആഭ്യന്തര വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന ഓപ്പറേഷന് തൂഫാന് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കം.
"തൂഫാന് തദ്ദേശം; ലഹരിക്കെതിരേ ജനസേന' എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം പ്രസിഡന്റ് കെ. അമൃത നിര്‍വഹിച്ചു.
തൂഫാൻ അക്ഷര മാതൃകയിൽ അണിനിരന്ന് മന്ത്രിയെ സ്വീകരിച്ച് വിദ്യാർഥികൾ
മലപ്പുറം: മഅ്ദിൻ അക്കാഡമിയുടെയും ചെയർമാൻ ഖലീലുൽ ബുഖാരി തങ്ങളുടെയും വളർച്ച ഏറെ അതിശയിപ്പിക്കുന്നുവെന്നും ലഹരി വിരുദ്ധ പോരാട്ടത്തിൽ എല്ലാവിധ സഹകരണവും ഉണ്ടാകണമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അക്കാഡമി സന്ദർശിച്ച അദ്ദേഹം തൂഫാൻ പദ്ധതിയുടെ ഭാഗമായി മഅ്ദിൻ മെന്റൽ ഹെൽത്ത് ആൻഡ് റിഹാബിലിറ്റേഷൻ സെന്ററായ (മിംഹാർ) ആന്റി ഡ്രഗ് ഇനിഷ്യേറ്റീവിന് തുടക്കം കുറിച്ചു.
ലഹരിമുക്തി ആഗ്രഹിക്കുന്ന, ആഭ്യന്തര മന്ത്രി നിർദേശിക്കുന്ന 50 പേർക്ക് മിംഹാർ വഴി സൗജന്യ ചികിത്സ ലഭ്യമാക്കുന്നതാണ് പദ്ധതി. തൂഫാൻ ലഹരി വിരുദ്ധ പോരാട്ടത്തിൽ മഅ്ദിൻ അക്കാഡമിയുമായുള്ള സഹകരണത്തിനും ധാരണയായി. ഖലീൽ ബുഖാരി തങ്ങളെ "തൂഫാൻ വാരിയർ’ ബാഡ്ജ് അണിയിച്ച് മന്ത്രി ആദരിച്ചു.
മഅ്ദിനിലെത്തിയ രമേശ് ചെന്നിത്തലയെ വിദ്യാർഥികൾ "തൂഫാൻ’ എന്ന അക്ഷരമാതൃകയിൽ അണിനിരന്നാണ് സ്വീകരിച്ചത്. അക്കാഡമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷത വഹിച്ചു.
ഡയറക്ടർ നൗഫൽ കോഡൂർ അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് അബ്ദുള്ള ഹബീബുറഹ്മാൻ അൽ ബുഖാരി, സയ്യിദ് അഹ്മദുൽ കബീർ അൽ ബുഖാരി, വി.എസ്. ജോയ് എംഎൽഎ, പി.ടി. അജയ്മോഹൻ, മഅ്ദിൻ ഗ്ലോബൽ റിലേഷൻസ് ഡയറക്ടർ ഉമർ മേൽമുറി, നൗഫൽ കോഡൂർ എന്നിവർ പ്രസംഗിച്ചു.