ഗസ്റ്റ് ഹൗസിലെ റൂമിനുള്ളിൽനിന്നുള്ള കാഴ്ച.
കോട്ടയം: ചെറുതോണി ഡാമിന്റെ മനോഹരമായ കാഴ്ചയില്‍ അലിഞ്ഞാലോ? ഒപ്പം, ഇടുക്കി ഡാമിന്റെ മനംമയക്കുന്ന കാഴ്ചകളും കാണാം. അല്ലെങ്കില്‍, ഇടുക്കി വന്യജീവി സങ്കേതത്തിന്റെ ഗാഢനിശബ്ദതയില്‍ അന്തിയുറങ്ങാന്‍ പൈനാവിലേക്ക് യാത്ര പോയാലോ? രണ്ടിടത്തും സുഖപ്രദമായ താമസമൊരുക്കാന്‍ ഇനി വാട്ടര്‍ അഥോറിറ്റിയുടെ ഗസ്റ്റ് ഹൗസുകൾ സജ്ജമാണ്.
ഇടുക്കി കാണാനെത്തുന്നവര്‍ക്ക് പൈനാവിലും ചെറുതോണിയിലുമാണ് വാട്ടര്‍ അഥോറിറ്റി ഗസ്റ്റ് ഹൗസുകള്‍ ഒരുക്കിയിരിക്കുന്നത്. ഹൈറേഞ്ച് കാഴ്ചകളും ഇടുക്കി ഡാമും കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഏറെ സൗകരങ്ങളോടെ താമസിക്കുന്നതിനായിട്ടാണ് വാട്ടര്‍ അഥോറിറ്റി ചെറുതോണിയിലും പൈനാവിലുമായി പുതുതായി ഗസ്റ്റ് ഹൗസുകള്‍ നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ ഒന്നു മുതല്‍ ഗസ്റ്റ് ഹൗസുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.
ചെറുതോണി ഗസ്റ്റ് ഹൗസില്‍ രണ്ട് എസി സ്യൂട്ട് റൂമുകളും ഒരു ഡബിള്‍ എ ക്ലാസ് റൂമും രണ്ട് ഡബിള്‍ ബി ക്ലാസ് റൂമും ഒരു സിംഗിള്‍ എ ക്ലാസ് റൂമുമാണുള്ളത്. ഇതു കൂടാതെ 100 പേരെ ഉള്‍ക്കൊള്ളാവുന്ന കോണ്‍ഫറന്‍സ് ഹാളുമുണ്ട്.
എസി സ്യൂട്ട് റൂമിന് 3000 രൂപയും എ ക്ലാസ് ഡബിള്‍ റൂമിന് 1000 രൂപയും ബി ക്ലാസ് ഡബിള്‍ റൂമിന് 800 രൂപയും എ ക്ലാസ് സിംഗിള്‍ റൂമിന് 750 രൂപയുമാണ് ദിവസ വാടക. കോണ്‍ഫറന്‍സ് ഹാളിന് 10,000 രൂപയാണ് ഒരു ദിവസ വാടക. പൈനാവ് ഗസ്റ്റ് ഹൗസില്‍ മൂന്ന് എസി സ്യൂട്ട് റൂമുകളും ഒരു എ ക്ലാസ്, ബി ക്ലാസ് ഡബിള്‍ റൂമുമാണുള്ളത്. എസ് സ്യൂട്ടിന് 3000 രൂപയും എ ക്ലാസ് ഡബിളിന് 1000 രൂപയും ബി ക്ലാസിന് 800 രൂപയുമാണ് പ്രതിദിന വാടക.രണ്ടിടത്തും കാന്റീന് സൗകര്യം ഏര്‍പ്പെടുത്തുന്നതിനായുള്ള നിര്‍മാണവും പുരോഗമിക്കുകയാണ്.
ഇപ്പോള്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണം ജീവനക്കാര്‍ അറേഞ്ച് ചെയ്തു നല്‍കുകയാണ്. നിലവില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യമായിട്ടില്ല. ibkwaidukki @gm ail.com എന്ന ഇ-മെയില്‍ അഡ്രസിലോ 8547638464 ഫോണ്‍നമ്പരിലോ ബുക്ക് ചെയ്യാം.
Tags : Nattuvishesham District news