x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ര​ക​ക്കാ​നം സ്‌​കൂ​ളി​ല്‍ വി​ത്ത് വി​ത​ര​ണോ​ത്സ​വം


Published: July 12, 2026 10:43 PM IST | Updated: July 12, 2026 10:43 PM IST

പ്രതീകാത്മക ചിത്രം

ചെ​റു​തോ​ണി: ഭ​ക്ഷ്യ​സു​ര​ക്ഷ​യും കൃ​ഷി​യോ​ടു​ള്ള താ​ത്പ​ര്യ​വും കു​ട്ടി​ക​ളി​ല്‍ വ​ള​ര്‍​ത്തു​ന്ന​തി​നാ​യി നാ​ര​ക​ക്കാ​നം സെ​ന്റ് ജോ​സ​ഫ് യു​പി സ്‌​കൂ​ളി​ല്‍ മ​രി​യാ​പു​രം കൃ​ഷി​ഭ​വ​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​രു കു​ട്ടി​ക്ക് ഒ​രു പ​ച്ച​ക്ക​റി​ത്തോ​ട്ടം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.​സ്‌​കൂ​ളി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പ​ച്ച​ക്ക​റി വി​ത്തു​ക​ള്‍ വി​ത​ര​ണം ചെ​യ്താ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.

സ്‌​കൂ​ള്‍ പ​രി​സ്ഥി​തി ക്ല​ബി​ന്റെ​യും കാ​ര്‍​ഷി​ക ക്ല​ബി​ന്റെ​യും നേ​തൃ​ത്വ​ത്തി​ല​ണ രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ഷൈ​നി ജോ​സ​ഫ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

വെ​ണ്ട, വ​ഴു​ത​ന, പാ​വ​ല്‍, പ​യ​ര്‍, മു​ള​ക്, ചീ​ര എ​ന്നീ വി​ത്തു​ക​ളാ​ണ് കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കി​യ​ത്. കൂ​ടാ​തെ കൃ​ഷി ചെ​യ്യു​ന്ന രീ​തി​യെ​ക്കു​റി​ച്ച് കാ​ര്‍​ഷി​ക ക്ല​ബ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​സി​യ ക്ലാ​സ് ന​യി​ച്ചു.

Tags : Seed Distribution Nattuvishesham District News

Recent News

Corehub Up