x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി പാ​ലാ രൂ​പ​ത വൈ​ദി​ക​വി​ദ്യാ​ര്‍​ഥി

വെബ് ഡെസ്ക്
Published: September 30, 2026 11:40 PM IST | Updated: September 30, 2026 11:40 PM IST

ലെ​യോ കു​രു​വി​ള അ​ല​ക്‌​സ്

പാ​ലാ: കൊ​ച്ചി​ന്‍യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് സയന്‍​സ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി​യു​ടെ
എം​എ​സ്‌‌​സി മാ​ത്ത​മാ​റ്റി​ക്സ് 2024-26 പ​രീ​ക്ഷ​യി​ല്‍ 20 വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടു​ക​യും ഫു​ള്‍ ക്രെ​ഡി​റ്റ് ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്ത് ഒ​ന്നാം റാ​ങ്കോ​ടെ മി​ന്നു​ന്ന വി​ജ​യം നേ​ടി​യി​രി​ക്കു​ക​യാ​ണ് പാ​ലാ രൂ​പ​ത വൈ​ദി​ക​വി​ദ്യാ​ര്‍​ഥി​യാ​യ ബ്ര​ദ​ര്‍ ലെ​യോ കു​രു​വി​ള അ​ല​ക്‌സ്.

പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ നി​ന്നാ​ണ് ബ്ര​ദ​ര്‍ ലെ​യോ ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. തു​ട​ര്‍​ന്ന് കു​സാ​റ്റി​ല്‍ മാ​ത്ത​മാ​റ്റി​ക്സി​ല്‍ ഉ​പ​രി​പ​ഠ​നം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച ബ്ര​ദ​ര്‍ ലെ​യോ ഇ​നി ഫി​ലോ​സ​ഫി പ​ഠ​ന​ത്തി​ലേ​ക്ക് പ്ര​വേ​ശിക്കും.

പൂ​വ​ത്തോ​ട് ക​ള​പ്പു​ര​യ്ക്ക​ല്‍ അ​ല​ക്‌​സ് - ഡെ​യ്‌​സി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ന്‍ - ജി​യോ.

Tags : NattuVishesham DistrictNews

Recent News

Corehub Up