x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​വേ​ശ​മാ​യി സെ​നാ​ക്കോ​ളോ 2026

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 6, 2026 07:10 AM IST | Updated: July 6, 2026 07:10 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട: വി​ശ്വാ​സ​ത്തി​ന്‍റെ ആ​ഴ​വും കു​ടും​ബ ബ​ന്ധ ങ്ങ​ളു​ടെ ഊ​ഷ്മ​ള​ത​യും ഒ​രു​മി​ച്ചു​ചേ​ര്‍​ന്ന ആ​ത്മീ​യ സം​ഗ​മത്തി​ന് "സെ​നാ​ക്കോ​ളോ 2026' ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ മ​സ് ക​ത്തീ​ഡ്ര​ല്‍ വേ​ദി​യാ​യി.

141 ഇ​ടവ​ക​ക​ളി​ല്‍​നി​ന്നു​ള്ള കു​ടും​ബ​യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളു​ടെ സം​ഗ​മം ​പ്രാ​ര്‍​ഥ​ന​യു​ടെ​യും ചി​ന്ത​ക​ളുടെ​യും അ​നു​ഭ​വങ്ങൾ പ​ങ്കി​ട​ലി​ന്‍റെ​യും ആ ത്മീയ വേദിയായി.

ക​ട​മ​ക്കു​ടി പ​ള്ളി വി​കാ​രി​യും പി​ല്‍​ഗ്രിം​സ് ക​മ്യൂ​ണി​ക്കേഷ​ന്‍​സ് അ​സി. ഡ​യ​റ​ക്ട​റു​മാ​യ റ​വ.​ഡോ. നി​ബി​ന്‍ കു​രി​ശി ങ്ക​ല്‍ "വി​ശ്വാ​സ​ജീ​വി​ത​വും കു​ടും​ബ​മൂ​ല്യ​ങ്ങ​ളും' എ​ന്ന വി​ഷ​യ​ത്തി​ല്‍ ക്ലാ​സ് ന​യി​ച്ചു. മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണും സം​രം​ഭ​ക​യു​മാ​യ ജോ​യ്‌​സി മേ​രി ആ​ന്‍റ​ണി "കു​ടും​ബ​നേ​തൃ​ത്വം, സ്ത്രീ​ശാ​ക്തീ​ക​ര​ണം, സാ ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം' എ​ന്നി​വ ആ​സ്പ​ദ​മാ​ക്കി പ്ര​ഭാ​ഷണം ​ന​ട​ത്തി.

ദി​വ്യ​ബ​ലി​ക്ക് ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍​മാ​രാ​യ മോ​ണ്‍. ജോ​സ് മാ​ളി​യേ​ക്ക​ല്‍, മോ​ണ്‍. വി​ല്‍​സ​ണ്‍ ഈ​ര​ത്ത​റ, മോ​ണ്‍. ആ​ന്‍റു ആ​ല​പ്പാ​ട​ന്‍, ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍, രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ ഡ​യ​റ​ക്ട​ര്‍ ഫാ. ​ഫ്രീ​ജോ പാ​റ​യ്ക്ക​ല്‍, രൂ​പ​ത മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ര്‍ ഫാ.​ ഡോ. റി​ജോ​യ് പ​ഴ​യാ​റ്റി​ല്‍, സ​ഹൃ​ദ​യ കോ​ള​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ.​ഡോ. ജോ​ജി ക​ല്ലി​ങ്ങ​ല്‍, ബി​ഷ​പ്‌​സ് സെ ​ക്ര​ട്ട​റി ഫാ. ​ബെ​ല്‍​ഫി​ന്‍ കോ​പ്പു​ള്ളി എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യിരു​ന്നു.

ആ​ത്മീ​യ പ്ര​ചോ​ദ​ന​വും വി​ജ്ഞാ​ന​പ​ങ്കി​ട​ലും സ​മ​ന്വ​യി​പ്പി​ച്ച ക്ലാ​സു​ക​ള്‍​ക്കൊ​പ്പം വൈ​വി​ധ്യ​മാ​ര്‍​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ഗായകസംഘ വും സം​ഗ​മ​ത്തി​നു മി​ഴി​വേ​കി.

Tags : nattu vishesham Senacolo 2026

Recent News

Corehub Up