x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​പ്റ്റി​ക് ടാ​ങ്ക് മാ​ലി​ന്യം റോ​ഡി​ലേ​ക്ക്: ദു​ർ​ഗ​ന്ധ​വും ആ​രോ​ഗ്യ​ഭീ​ഷ​ണി​യും


Published: June 23, 2026 10:53 PM IST | Updated: June 23, 2026 10:53 PM IST

ചെറു​തോ​ണി: സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ലെ സെ​പ്റ്റി​ക് ടാ​ങ്ക് മാ​ലി​ന്യം പ​തി​വാ​യി റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത് പ്ര​ദേ​ശ​ത്ത് ഗു​രു​ത​ര ആ​രോ​ഗ്യ-​ശു​ചി​ത്വ പ്ര​ശ്ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ആ​രോ​പി​ച്ചു. ത​ടി​യ​മ്പാ​ട് ടൗ​ണി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തു​ള്ള പൊ​തു​പ്ര​വ​ർ​ത്ത​ക​ന്‍റെ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു​ള്ള മ​ലി​ന​ജ​ല​മാ​ണ് റോ​ഡി​ന് കു​റു​കെ ഒ​ഴു​കി വ്യാ​പാ​രി​ക​ൾ​ക്കും വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​മാ​യി​രി​ക്കു​ന്ന​ത്.

അ​സ​ഹ​നീ​യ​മാ​യ ദു​ർ​ഗ​ന്ധം മൂ​ലം പ്ര​ദേ​ശ​ത്ത് നി​ൽ​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാണ്. ആ​ഴ്ച​ക​ളാ​യി തു​ട​രു​ന്ന പ്ര​ശ്ന​ത്തി​ൽ സ​മീ​പ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ദി​വ​സേ​ന ഈ ​വ​ഴി​യി​ലൂ​ടെ​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ റോ​ഡി​ലെ കു​ഴി​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ലി​നജ​ലം വ​ഴി​യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്ത് തെ​റി​ക്കു​ന്ന​തും പ​തി​വാ​ണ്.

ഒ​രാ​ഴ്ച മു​മ്പ് ടാ​ങ്കി​ൽ നി​ന്നു മാ​ലി​ന്യം റോ​ഡി​ലൂ​ടെ ഒ​ഴു​കി​യി​രു​ന്നു. അ​ന്നു രാ​ത്രി, ടാ​ങ്ക​ർ എ​ത്തി​ച്ച് മാ​ലി​ന്യം നീ​ക്കം ചെ​യ്ത​താ​ണ്. സെ​പ്റ്റി​ക് ടാ​ങ്കി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്തെ​ങ്കി​ലും പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി​ല്ല. മൂ​ന്നു നി​ല​ക​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ ഒ​രു നി​ല​യി​ൽ വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളും ര​ണ്ടു നി​ല​ക​ളി​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളും വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ക​യാ​ണ്.

പ​രാ​തി​യെത്തു​ട​ർ​ന്ന് വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ആ​രോ​ഗ്യ വി​ഭാ​ഗ​വും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. റോ​ഡ​രു​കി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ചാ​ൽ 10000 രൂ​പ മു​ത​ൽ പി​ഴ ഈ​ടാ​ക്കു​ന്ന അ​ധി​കൃ​ത​ർ ക​ക്കൂ​സ് മാ​ലി​ന്യം പ​തി​വാ​യി റോ​ഡി​ലൂ​ടെ ഒ​ഴു​കാ​ൻ ഇ​ട​യാ​ക്കി​യി​ട്ട് 5000 രൂ​പ മാ​ത്രം കെ​ട്ടി​ട ഉ​ട​മ​ക്ക് പി​ഴ ​ചു​മ​ത്തി​യ​ത് ആ​ക്ഷേ​പ​ത്തി​നി​ട​യാ​ക്കി​യി​രി​ക്ക​യാ​ണ്. മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ മാ​ലി​ന്യം നീ​ക്കം ചെ​യ്ത് ശു​ചീ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ വി​ഭാ​ഗ​വും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

കെ​ട്ടി​ട​ത്തി​ന് അ​ടി​യി​ൽനി​ന്നു സെ​പ്റ്റി​ക് ടാ​ങ്കി​ലേ​ക്കു ശ​ക്ത​മാ​യ ഉ​റ​വ​യു​ള്ള​തി​നാ​ലാ​ണ് മ​ലി​ന​ജ​ലം വീ​ണ്ടും പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​തെ​ന്നാ​ണ് കെ​ട്ടി​ട ഉ​ട​മ​യു​ടെ വി​ശ​ദീ​ക​ര​ണം. സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളും ഷി​ഗെ​ല്ല പോ​ലു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ളും വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ലി​ന​ജ​ലം പൊ​തു​നി​ര​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന​ത് ഗു​രു​ത​ര ആ​രോ​ഗ്യ ഭീ​ഷ​ണി​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി വേ​റെ സെ​പ്റ്റി​ക് ടാ​ങ്ക് സ്ഥാ​പി​ക്കു​ക മാ​ത്ര​മാ​ണ് പ​രി​ഹാ​ര​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Tags : health hazard Nattuvishesham District news

Recent News

Corehub Up