x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷൈ​ജ​യു​ടെ മ​ര​ണം: ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ബന്ധുക്കൾ

വെബ് ഡെസ്ക്
Published: August 18, 2026 12:32 AM IST | Updated: August 18, 2026 12:32 AM IST

പ്രതീകാത്മക ചിത്രം

ഓ​ച്ചി​റ: ആ​ല​പ്പാ​ട് പ​റ​യ​ക​ട​വ് അ​മൃ​ത​പു​രി ഗ​ണ​നാ​ഥം വീ​ട്ടി​ല്‍ ഷൈ​ജ (43)യു​ടെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ള്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കി.

ക​ഴി​ഞ്ഞ ജൂ​ലൈ ഏ​ഴി​നാ​ണ് വീ​ടി​നു​ള്ളി​ല്‍ ഷൈ​ജ​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ ദി​വ​സം​ത​ന്നെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത ആ​രോ​പി​ച്ചു ബ​ന്ധു​ക്ക​ള്‍ ക​രു​നാ​ഗ​പ്പ​ള്ളി എ​സി​പി​ക്ക് പ​രാ​തി ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു.

മ​ര​ണ​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍ ഷൈ​ജ​യു​ടെ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഷൈ​ജ​യെ ഒരു യു​വാ​വ് നി​ര​ന്ത​ര​മാ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തും അ​പ​മാ​നി​ക്കു​ന്ന​തു​മാ​യ തെ​ളി​വു​ക​ള്‍ ല​ഭി​ച്ച​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഷൈ​ജ​യെ ജീ​വി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ക്കു​മെ​ന്നു​മു​ള്ള ഭീ​ഷ​ണി​ക​ളു​ടെ തെ​ളി​വു​ക​ളും ല​ഭി​ച്ചു.

എ​ന്നാ​ല്‍ ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​ട്ടും അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ല്ലെ​ന്നും തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും സം​ശ​യ​മു​ള്ള​വ​രെ ചോ​ദ്യം ചെ​യ്യാ​ന്‍ പൊ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും മ​ന്ത്രി​ക്കു ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

സാ​മ്പ​ത്തി​ക ചു​ഷ​ണ​വും ഭീ​ഷ​ണി​യും കാ​ര​ണ​മു​ള്ള മാ​ന​സി​ക പീ​ഡ​ന​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് അ​മ്മ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് ഷൈ​ജ​യു​ടെ മ​ക​ള്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്.
സം​ഭ​വ​ത്തി​ല്‍ ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ രൂ​പീ​ക​രി​ച്ച് ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ള്‍ അ​റി​യി​ച്ചു.

കേ​സി​ല്‍ സം​ശ​യി​ക്കു​ന്ന​വ​രി​ല്‍ ചി​ല​ര്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ടെ​ന്നും സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ന്നും ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് പ​റ​ഞ്ഞു.

 

Tags : Crime Branch NattuVishasham DistrictNews

Recent News

Corehub Up