ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് പ്രഖ്യാപിക്കുന്നു.
വഴിത്തല: ശാന്തിഗിരി കോളജിനെ ലഹരിവിമുക്ത കാമ്പസായി പ്രഖ്യാപിച്ചു. എക്സൈസ് വകുപ്പ്, സാമൂഹ്യ സന്നദ്ധസേന എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് പ്രഖ്യാപനം നിര്‍വഹിച്ചു.
ഇടുക്കിയുടെ ബ്രാന്‍ഡ് അംബാസഡറായി സച്ചിന് ബേബിയെ കൗണ്‍സിലര്‍ ഫോര്‍ എഡ്യുക്കേഷന്‍ ഫാ. രാജേഷ് തോലാനിക്കല്‍ പ്രഖ്യാപിച്ചു. പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിപിത രവി അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ പി.എസ്. ഹരികുമാര്‍, ശാന്തിഗിരി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് മാനേജര്‍ ഫാ. ജോസ് കുര്യന്, ശാന്തിഗിരി ബിസിനസ് സ്കൂള്‍ ഡയറക്ടര്‍ ഫാ. ഷിന്റോ കന്നുകെട്ടിയില്‍, പ്രിന്‍സിപ്പല്‍ ഫാ. ജിന്‍സ് ജോര്‍ജ്, ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ ഡോ. സിഗ്മ സത്യന്, പഞ്ചായത്തംഗം ബിന്ദു ബെന്നി, വിമുക്തി കോ-ഓര്‍ഡിനേറ്റര്‍ ഡിജോ ദാസ് എന്നിവര്‍ പ്രസംഗിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പ്രിന്‍സ് ബാബു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.