x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ശി​യു​ടെ സ​മ്പാ​ദ്യം സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് വീ​തി​ച്ചുന​ൽ​കി


Published: July 10, 2026 11:26 PM IST | Updated: July 10, 2026 11:26 PM IST

രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ടൗ​ണി​ൽ നി​ത്യ സാ​ന്നി​ധ്യ​മാ​യി​രു​ന്ന പു​തു​ശേ​രി​ൽ ശ​ശി​യു​ടെ മ​ര​ണാ​ന​ന്ത​രം, ശ​ശി​യു​ടെ തു​ണി​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക് കൂ​ടി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ സ​മ്പാ​ദ്യം അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് കൈ​മാ​റി. മൂ​ത്ത സ​ഹോ​ദ​ര​ൻ നാ​ര​യ​ണ​ൻ​കു​ട്ടി​ക്കും തൊ​ടു​പു​ഴ​യി​ൽ താ​മ​സി​ക്കു​ന്ന സ​ഹോ​ദ​രി​മാ​രാ​യ സു​മ​തി, ത​ങ്ക​മ​ണി എ​ന്നി​വ​ർ​ക്കു​മാ​ണ് തു​ക കൈ​മാ​റി​യ​ത്.

രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ​യും വ്യാ​പാ​രി പ്ര​തി​നി​ധി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് ശ​ശി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ഈ ​തു​ക കൈ​മാ​റി​യ​ത്. ശ​ശി​യു​ടെ മ​ര​ണ​ശേ​ഷം അ​ദ്ദേ​ഹം സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന ക​ളീ​ക്ക​ൽ ജൂ​വ​ല​റി​യു​ടെ വ​ശ​ത്തു​ള്ള മു​റി​യി​ൽനി​ന്ന് ക​ണ്ടെ​ത്തി​യ 1,15,751 രൂ​പ​യാ​ണ് കൈ​മാ​റി​യ​ത്.

പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും വ്യാ​പാ​രി​ക​ളും ചേ​ർ​ന്ന് കൃ​ത്യ​മാ​യി എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തി​യ തു​ക മൂ​ന്നുപേ​ർ​ക്കു​മാ​യി തു​ല്യ​മാ​യി വീ​തി​ക്കു​ക​യാ​യി​രു​ന്നു. ഒാ​രോ​രു​ത്ത​ർ​ക്കും 38,700 രൂ​പ വീ​തം കൈ​മാ​റി. സ്വ​ന്ത​മാ​യി വീ​ടു​ണ്ടെ​ങ്കി​ലും ഭാ​ര്യ​യും മ​ക്ക​ളും ഇ​ല്ലാ​തി​രു​ന്ന ശ​ശി പ​ള്ളി​യോ​ട് ചേ​ർ​ന്നു​ള്ള സ്‌​കൂ​ൾ വ​രാ​ന്ത​യി​ലാ​യി​രു​ന്നു അ​ന്തി​യു​റ​ങ്ങി​യി​രു​ന്ന​ത്.

Tags : Nattuvishesham District News

Recent News

Corehub Up