x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശി​വ​ഗി​രി കൊ​ടി​ക്ക​യ​ര്‍ പ​ദ​യാ​ത്ര 23ന്


Published: December 21, 2025 06:49 AM IST | Updated: December 21, 2025 06:49 AM IST

 ചേ​ര്‍​ത്ത​ല: ശി​വ​ഗി​രി തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ കൊ​ടി​ക്ക​യ​ര്‍ പ​ദ​യാ​ത്ര 23ന് ​ക​ള​വം​കോ​ടം ശ​ക്തീ​ശ്വ​ര ക്ഷേ​ത്ര​ത്തി​ല്‍നി​ന്നു തു​ട​ങ്ങും. 93-ാമ​ത് തീ​ര്‍​ഥാ​ട​ന ന​ഗ​ര​ിയി​ല്‍ പ​താ​ക​ ഉ​യ​ര്‍​ത്താ​നു​ള്ള കൊ​ടി​ക്ക​യ​ര്‍ പ​ര​മ്പ​രാ​ഗ​ത​വി​ധി​പ്ര​കാ​രം ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളോ​ടെ വ​ര്‍​ഷ​ങ്ങ​ളാ​യി ചേ​ര്‍​ത്ത​ല​യി​ലാ​ണ് ഒ​രു​ക്കു​ന്ന​ത്. 100 പേ​ര​ണി​നി​ര​ക്കു​ന്ന പ​ദ​യാ​ത്ര 29ന് ​ശി​വ​ഗി​രി​യി​ലെ​ത്തി ശി​വ​ഗി​രി​മ​ഠം പ്ര​സി​ഡന്‍റ് സ​ച്ചി​താ​ന​ന്ദ​സ്വാ​മി​ക്ക് കൊ​ടി​ക്ക​യ​ര്‍ കൈ​മാ​റും.

ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് സ​മാ​ധി​ദി​നാ​ച​ര​ണ​ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന പ​ദ​യാ​ത്ര​ക്കാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ജാ​ഥാ​ക്യാ​പ്റ്റ​ന്‍ വി​ജ​യ​ഘോ​ഷ് ചാ​ര​ങ്കാ​ട്ട്, ക​ണ്‍​വീ​ന​ര്‍ കെ.​ആ​ര്‍. രാ​ജു, പി.​എം. പു​ഷ്‌​ക​ര​ന്‍, ജ​യ​ധ​ര​ന്‍ തി​രു​ന​ല്ലൂ​ര്‍, പി.​പി. ലെ​നി​ന്‍, പ്ര​ദീ​പ് ചെ​ങ്ങ​ണ്ട എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

23ന് ​രാ​വി​ലെ പ​ടി​ഞ്ഞാ​റെ മ​ന​ക്കോ​ടം ഗു​രു​ക്ഷേ​ത്ര​ത്തി​ല്‍നി​ന്നു വി​ളം​ബ​ര​പ​ദ​യാ​ത്ര. 11.30ന് ​ക​ള​വം​കോ​ടം ശ​ക്തീ​ശ്വ​ര ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ം മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ശി​വ​ഗി​രി​മ​ഠം എ​ക്‌​സി​ക്യു​ട്ടീ​വം​ഗം വി​ശാ​ലാ​ന​ന്ദ സ്വാ​മി​ക​ള്‍ കൊ​ടി​ക്ക​യ​ര്‍ പൂ​ജി​ച്ച് കൈ​മാ​റും. പ​ദ​യാ​ത്ര 29ന് ​വൈ​കി​ട്ട് നാ​ലി​ന് വ​ര്‍​ക്ക​ല​യി​ല്‍ ശ്രീ​നി​വാ​സ​പു​രം പൗ​ര​സ​മി​തി​യു​ടെ വ​ര​വേ​ല്‍​പ്. ആ​റി​ന് ശി​വ​ഗി​രി​മ​ഹാ​സ​മാ​ധി​മ​ണ്ഡ​പ​ത്തി​ല്‍ കൊ​ടി​ക്ക​യ​ര്‍ സ​മ​ര്‍​പ്പി​ക്കും.

 

Tags : nattu vishashesham Shivagiri Flag

Recent News

Corehub Up