വണ്ടിപ്പെരിയാര്‍: കെഎസ്ആര്‍ടിസി ബസ് മഞ്ജുമല വില്ലേജ് ഓഫീസ് ജംഗ്ഷനില്‍ തിരിക്കുന്നതിനിടെ പിന്‍ഭാഗം ഇടിച്ച് കടയുടെ മേല്‍ക്കൂര തകര്‍ന്നു. സ്കൂളിലേക്ക് പോകുന്നതിനായി നിരവധി വിദ്യാര്‍ഥികള്‍ ഇവിടെ നില്ക്കുന്ന സമയത്താണ് അപകടം. വണ്ടിപ്പെരിയാര്‍: കെഎസ്ആര്‍ടിസി ബസ് മഞ്ജുമല വില്ലേജ് ഓഫീസ് ജംഗ്ഷനില്‍ തിരിക്കുന്നതിനിടെ പിന്‍ഭാഗം ഇടിച്ച് കടയുടെ മേല്‍ക്കൂര തകര്‍ന്നു. സ്കൂളിലേക്ക് പോകുന്നതിനായി നിരവധി വിദ്യാര്‍ഥികള്‍ ഇവിടെ നില്ക്കുന്ന സമയത്താണ് അപകടം. കുട്ടികള്‍ പെട്ടെന്ന് ഓടിമാറിയതിനാല്‍ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ 8.30നാണ് സംഭവം.
സത്രം, മൗണ്ട്, അരണക്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് സ്കൂള്‍ കുട്ടികളുമായി എത്തുന്ന കെഎസ്ആര്‍ടിസി ബസ് മഞ്ജുമല വില്ലേജ് ഓഫീസ് പടിക്കലാണ് തിരിക്കുന്നത്. കുട്ടികളെ ഇറക്കുന്നതിനായി പതിവുപോലെ തിരിക്കുന്നതിനിടെയായിരുന്നു സംഭവം. കടയുടമയുടെ പരാതിയെത്തുടര്‍ന്ന് പോലീസെത്തി കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് നടത്തിയ ചര്‍ച്ചയില്‍ കടയുടെ അറ്റകുറ്റപ്പണി നടത്തിക്കൊടുക്കാമെന്ന് ബസ് ജീവനക്കാര്‍ ഉറപ്പുനല്കിയതോടെ പ്രശ്നം ഒത്തുതീര്‍പ്പാകുകയായിരുന്നു.
Tags : Nattuvishesham District News