x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു​പു​ഴ​യി​ലെ 100 കു​ടും​ബ​ങ്ങ​ള്‍​ക്ക് ശ്രേ​യ​സി​ന്‍റെ ഭ​ക്ഷ്യ​ക്കി​റ്റു​ക​ള്‍

വെബ് ഡെസ്ക്
Published: August 6, 2026 01:17 AM IST | Updated: August 6, 2026 01:17 AM IST

ശ്രേ​യ​സ് ന​ൽ​കി​യ ഭ​ക്ഷ്യ​ക്കി​റ്റു​ക​ള്‍ ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​സ​മ്മ പ​ന​യ്ക്ക​ലും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് ഏ​റ്റു​വാ​ങ്ങു​ന്നു.

ചെ​റു​പു​ഴ: മ​ഴ​ക്കെ​ടു​തി​യെത്തുട​ര്‍​ന്ന് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ 100 കു​ടും​ബ​ങ്ങ​ള്‍​ക്ക് ശ്രേ​യ​സ് ചെ​റു​പു​ഴ യൂ​ണി​റ്റ് ഭ​ക്ഷ്യ​ക്കി​റ്റു​ക​ള്‍ ന​ല്‍​കി. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​സ​മ്മ പ​ന​യ്ക്ക​ലും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് കി​റ്റു​ക​ള്‍ ഏ​റ്റു​വാ​ങ്ങി ദു​രി​ത​ബാ​ധി​ത കു​ടും​ബ​ങ്ങ​ള്‍​ക്ക് കൈ​മാ​റി.

ശ്രേ​യ​സ് മേ​ഖ​ല പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഷാ​ജി മാ​ത്യു, ക​മ്യൂ​ണി​റ്റി ഡ​വ​ല​പ്പ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ ഡോ​ളി ജോ​ജി, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് ആ​ര്‍​പ്പി​ല്‍, ഷാ​ജി പാ​ല​ക്ക​ല്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ മ​ഴ​ക്കെ​ടു​തി​യി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ര്‍​ഡു​ക​ളി​ലാ​യി നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ളി​ലാ​ണു വെ​ള്ളം ക​യ​റി​യ​ത്. വീ​ടു​ക​ള്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. കൃ​ഷി​നാ​ശ​മു​ണ്ടാ​യി.

Tags : Nattuvishesham DistrictNews DeepikaNews Shreyas food

Recent News

Corehub Up