x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​മ്പാ​ല​ത്ത​റ ഏ​രി​യി​ലെ ഷ​ട്ട​ർ അ​റ്റ​കു​റ്റ​പ്പ​ണി അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ: എം​എ​ൽ​എ


Published: June 9, 2026 04:15 AM IST | Updated: June 9, 2026 04:15 AM IST

ചി​റ്റൂ​ർ: ക​മ്പാ​ല​ത്ത​റ ഏ​രി​യി​ലെ ഷ​ട്ട​റു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി​യ​താ​യി സു​മേ​ഷ് അ​ച്യു​ത​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.

അ​റ്റ​കു​റ്റ​പ്പ​ണി പു​രോ​ഗ​മി​ക്കു​ന്ന സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച എം​എ​ൽ​എ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ട്ടു വി​ല​യി​രു​ത്തു​ക​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു. ഷ​ട്ട​റു​ക​ളു​ടെ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ജോ​ലി​ക​ൾ രാ​പ​ക​ലി​ല്ലാ​തെ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ദ്രു​ത​ഗ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. നി​ല​വി​ലെ പ്ര​വൃ​ത്തി പു​രോ​ഗ​തി ക​ണ​ക്കി​ലെ​ടു​ത്താ​ൽ ശ​നി​യാ​ഴ്ച​യോ​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഏ​രി​യ​യി​ൽ​നി​ന്നു ജ​ല​സേ​ച​നം പു​ന​രാ​രം​ഭി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ല​യി​രു​ത്ത​ൽ.


ക​ർ​ഷ​ക​ർ​ക്ക് കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​തി​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

Tags : Nattuvishesham Local News Shutter Repair Kampalathara Lake

Recent News

Corehub Up