മാടപ്പള്ളി: മാടപ്പള്ളിയിലെ സില്‍വര്‍ലൈന്‍ പ്രതിഷേധം ജനകീയമുന്നേറ്റത്തിന്റെ ചരിത്രസമരമാണെന്നും പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന് സി.ആര്. നീലകണ്ഠന്. കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരേ മാടപ്പള്ളിയില്‍ നടന്ന ഐതിഹാസികമായ ചെറുത്തുനില്‍പ്പിന്റെ നാലാം വാര്‍ഷികം മാടപ്പള്ളി വെങ്കോട്ടയിലെ സമരപ്പന്തലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമ്പത്തികമായും പാരിസ്ഥിതികമായും കേരളത്തിനു സമ്പൂര്‍ണ വിനാശം വരുത്തുന്ന പദ്ധതിയാണ് സില്‍വര്‍ലൈനെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമരസമിതി ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു.
സമ്മേളനത്തിൽ റെയില്‍വേ വികസന നയരേഖാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോസഫ് എം. പുതുശേരി, വി.ജെ. ലാലി, ബി. രാധാകൃഷ്ണ മേനോന്, ഫാ.വി.എം. മാത്യു, കെ. ശൈവപ്രസാദ്, എസ്. രാജീവന്, സലിം പി. മാത്യു, മിനി കെ. ഫിലിപ്പ്, ബേബി ജോസഫ്, പി.എം. കബീര്‍, വി.വി. വിനയകുമാര്‍, ശിവദാസ് മഠത്തില്‍, അജികുമാര്‍ കറ്റാനം, ജസ്റ്റിന് ബ്രൂസ്, മജീദ്ഖാന്, സണ്ണി എത്തയ്ക്കാട്ട്, റോസ്ലിന് ഫിലിപ്പ്, സെലിന് ബാബു, പി.ജെ. ആന്റണി, ഷിബു ഏഴേപുഞ്ചയില്‍, പ്രസാദ് ജോസഫ്, സിബിച്ചന് പ്ലാമൂട്ടില്‍, ടി.കെ. ദേവകുമാര്‍, ജോഷി കുറുക്കന്‍കുഴി എന്നിവര്‍ പ്രസംഗിച്ചു.