അറസ്റ്റിലായ അജിത്ത് റാവുത്തർ, അനന്തു മോഹനൻ, അമൽ എസ്.കുമാർ, നന്ദു കൃഷ്ണപ്രസാദ്, മിഥുൻ, ഫെബിൻ ജോസ് എന്നിവർ.
രണ്ടുപേരെ പോലീസ് തെരയുന്നു
പേരൂര്‍ക്കട: വീട്ടില്‍ അതിക്രമിച്ചുകയറി സ്ത്രീകളെ വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത ആറംഗസംഘത്തെ പൂജപ്പുര പൊലിസ് പിടികൂടി.
വിളപ്പില്‍ പേയാട് ചീലപ്പാറ ഐശ്വര്യ ഭവനില്‍ അമല്‍ എസ്. കുമാര്‍ (28), പള്ളിച്ചല്‍ നരുവാമട് പാലറക്കുഴി വിഷ്ണു ഭവനില്‍ മിഥുന് (29), ആര്യനാട് വെളിയന്നൂര്‍ കമ്പനിമുക്ക് ദിവ്യ ഭവനില്‍ ഫെബിന് ജോസ് (24), തിരുമല പ്ലാവിള ദേവികൃപയില്‍ നന്ദു കൃഷ്ണ പ്രസാദ് (23), വിളപ്പില്‍ ചപ്പാത്ത് ചെറുകില് തുണ്ടുവിള വീട്ടില്‍ അനന്തു (27), വിളവൂര്‍ക്കല്‍ പെരുകാവ് പൊറ്റവിള ഷീജ ഭവനില്‍ അജിത്ത് റാവുത്തര്‍ (26), വിളവൂര്‍ക്കല്‍ പേയാട് കന്നിവിള കൈലാസ് ഭവനില്‍ വിഷ്ണു (24), പള്ളിച്ചല്‍ മുക്കംപാലമൂട് പറങ്കിമാംവിള തലയര്ക്കോണം വീട്ടില്‍ അനന്തു മോഹന്‍ (27) എന്നിവരാണ് പിടിയിലായത്.
തിരുമല കുന്നപ്പുഴ ഞാലിക്കോണം ആറാമട ശാന്ത ഭവനില്‍ ലാരിസിന്റെ മകള്‍ ജ്യോതി (22), ഇവരുടെ ഭര്‍ത്താവായ നന്ദുകൃഷ്ണന്റെ മാതാവ് സരസ്വതി (60) എന്നിവരാണ് ആക്രമണത്തിന് ഇരയായത്. സെപ്തംബര്‍ ഒന്പതിനു രാത്രിയിലാണു കേസിനാസ്പദമായ സംഭവം നടന്നത്. ജ്യോതിയുടെ ഭര്‍ത്താവും സരസ്വതിയുടെ മകനുമായ നന്ദുകൃഷ്ണന് പ്രതികളുമായുള്ള സൗഹൃദം ഉപേക്ഷിച്ചതാണ് ആക്രമണത്തിനു കാരണമായത്. ഇയാള്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്.
സംഭവദിവസം സംഘടിച്ചെത്തിയ പ്രതികള്‍ വീടിനു മുന്നിലെത്തിയശേഷം നന്ദുകൃഷ്ണനെ തിരക്കി. വീട്ടില്‍ ഇല്ലെന്നറിഞ്ഞപ്പോള്‍ ജ്യോതിയെയും സരസ്വതിയെയും അസഭ്യം പറഞ്ഞശേഷം കൈയിലിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വീടിന്റെ കതകുകളും ജനലുകളും അടിച്ചുതകർത്തു. തുടർന്നു വീട്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും കാർപോര്‍ച്ചിൽ കിടന്നിരുന്ന ഒരു പള്‍സര്‍ ബൈക്കും പ്രതികള്‍ നശിപ്പിച്ചു.
ജ്യോതിയുടെയും സരസ്വതിയുടെയും മുഖത്തും കൈകള്‍ക്കും പരിക്കേറ്റതിനാല്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവിധ സ്ഥലങ്ങളില്‍ നിന്നാണ് പ്രതികളെ പിടിച്ച ത്. കണ്ടാലറിയാവുന്ന രണ്ടുപേര്‍കൂടി പിടിയിലാകാനുണ്ട്. പൂജപ്പുര എസ്ഐ രതീഷ്കുമാറും സംഘവും കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Tags : Nattuvishesham DistrictNews DeepikaNews arrested