അഗ്നിവീർ അവസരം ലഭിച്ച പാലേമാട് എസ്വിഎച്ച്എസ്എസിലെ ആറ് എൻസിസി കേഡറ്റുകൾ.
എടക്കര: പാലേമാട് വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി വിഭാഗത്തിൽനിന്ന് ആറ് വിദ്യാർഥികൾക്ക് ഇന്ത്യൻ ആർമിയുടെ അഗ്നിവീർ പദ്ധതിയിൽ സേവനമനുഷ്ഠിക്കാൻ അവസരം ലഭിച്ചു.
യു. അനന്തു, സ്റ്റൈൻ ജോസ്, വി. അഭിജിത്ത്, കെ.വി. അമൽ കൃഷ്ണൻ, എം.പി. മുഹമ്മദ് ഷെമിൽ, കെ.എസ്. ആദർശ് എന്നിവരാണ് അഗ്നിവീർ ജനറൽ ഡ്യൂട്ടി വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
അഗ്നിവീർ നേടിയ കാഡറ്റുകളെയും കഴിഞ്ഞ വർഷം എൻസിസി പൂർത്തിയാക്കിയ വിദ്യാർഥികളെയും യൂണിറ്റിന്റെ നേതൃത്വം വഹിച്ചവരെയും അനുമോദിച്ചു. കൂടാതെ പുതിയ ബാച്ചിന്റെ നേതൃത്വം വഹിക്കുന്ന വിദ്യാർഥികൾക്ക് എൻസിസി റാങ്കുകൾ സമ്മാനിച്ചു.
സ്കൂളിൽ നടന്ന ചടങ്ങിൽ മാനേജർ അനിൽ ബി. കുമാർ, പിടിഎ പ്രസിഡന്റ് അജയൻ, അസോസിയറ്റ് എൻസിസി ഓഫീസർ കെ.എം. ബവീഷ്, പെർമനന്റ് ഇൻസ്ട്രക്ടർ അനുശ്രീ എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Malappuram