x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​നാ​ട്ടി​ല്‍ കു​ട്ട​വ​ഞ്ചി ജ​ലോ​ത്സ​വം തു​ട​ങ്ങി


Published: January 16, 2026 09:36 PM IST | Updated: January 16, 2026 10:18 PM IST

ക​ട​നാ​ട് കു​ട്ട​വ​ഞ്ചി ജ​ലോ​ത്സ​വം ളാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് പ്ലാ​ക്കൂ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ട​നാ​ട്: ആ​വേ​ശ​ത്തി​ര​ക​ളു​യ​ര്‍​ത്തി ക​ട​നാ​ട്ടി​ൽ കു​ട്ട​വ​ഞ്ചി ജ​ലോ​ത്സ​വം തു​ട​ങ്ങി. ക​യാ​ക്കിം​ഗ്, കു​ട്ട​വ​ഞ്ചി സ​വാ​രി, പെ​ഡ​ല്‍ ബോ​ട്ടിം​ഗ്, വ​ള്ളം സ​വാ​രി എ​ന്നി​വ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 20ന് ​ജ​ലോ​ത്സ​വം സ​മാ​പി​ക്കും.

ദി​വ​സ​വും രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ രാ​ത്രി ഒ​ന്‍​പ​തു വ​രെ​യാ​ണ് പ​രി​പാ​ടി​ക​ള്‍. ക​ട​നാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻസ്‍ ഫൊ​റോ​ന പ​ള്ളി​യി​ലെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ക​ട​നാ​ട് ചെ​ക്ക്ഡാ​മിൽ ന​ട​ത്തു​ന്ന ജ​ലോ​ത്സ​വ​ത്തി​ന് ക​ട​നാ​ട് പ​ഞ്ചാ​യ​ത്ത്, കു​ടി​വെ​ള്ള പ​ദ്ധ​തി, മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​രാ​ണു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ളാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് പ്ലാ​ക്കൂ​ട്ടം ജ​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.

Tags : Kadanad nattuvishesham local news

Recent News

Corehub Up