x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ളമ്പു​രോ​ഗം: പ്ര​തി​രോ​ധം ഊ​ർ​ജി​ത​മാ​ക്കും കു​ത്തി​വ​യ്പി​ന് തു​ട​ക്ക​മാ​യി


Published: June 21, 2026 05:44 AM IST | Updated: June 21, 2026 05:44 AM IST

മ​ല​പ്പു​റം: കു​ളമ്പു​രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ല​യി​ൽ ഉൗ​ർ​ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ട്ടാം​ഘ​ട്ട പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​ന് തു​ട​ക്ക​മാ​യി. ദേ​ശീ​യ ജ​ന്തു​രോ​ഗ നി​യ​ന്ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. ജി​ല്ലാ​ത​ല ച​ട​ങ്ങ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷാ​ഹി​ന നി​യാ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ (എ​എ​ച്ച്) ഡോ. ​ഷൗ​ക്ക​ത്ത​ലി വ​ട​ക്കും​പാ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

2030-ഓ​ടെ കു​ള​ന്പു​രോ​ഗം പൂ​ർ​ണ​മാ​യി നി​ർ​മാ​ർ​ജ​നം ചെ​യ്യു​ക എ​ന്ന ദേ​ശീ​യ ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​ന്ന​ലെ ആ​രം​ഭി​ച്ച വാ​ക്സി​നേ​ഷ​ൻ ജൂ​ലൈ 13 വ​രെ 18 പ്ര​വ​ർ​ത്ത​ന ദി​വ​സ​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ൻ ക​ന്നു​കാ​ലി​ക​ൾ​ക്കും സൗ​ജ​ന്യ​മാ​യി പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ൽ​കും. 100 ശ​ത​മാ​നം ക​ർ​ഷ​ക​രി​ലും എ​ത്തി​ക്കു​ന്ന​തി​നാ​യി ബ്ലോ​ക്ക്ത​ലം വ​രെ സ്ഥാ​യി​യാ​യ സ​മി​തി​ക​ൾ രൂ​പീ​ക​രി​ക്കും.

ച​ട​ങ്ങി​ൽ വേ​ങ്ങ​ര വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​സ​നൂ​ദ് മു​ഹ​മ്മ​ദ്, വേ​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ​ത്തി​മ പോ​ല​ക്ക​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് സാ​ദി​ഖ്, ഡോ. ​യു.​ സ​ലി​ൽ (എ​പി​ഒ ആ​ത​വ​നാ​ട്), ഡോ. ​നീ​ന ആ​ൻ​സി സ​ഖ​റി​യ (എ​പി​ഒ നി​ല​ന്പൂ​ർ), തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​പി.​ഫ​വാ​സ, ജി​ല്ലാ എ​പ്പി​ഡെ​മി​യോ​ള​ജി​സ്റ്റ് ഡോ. ​എ. ഷ​മീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : Local News Nattuvishesham Malappuram

Recent News

Corehub Up