കോട്ടയം: അന്താരാഷ്ട്ര സോഷ്യല്‍ വര്‍ക്ക് ദിനാചരണവും എംഎസ്ഡബ്ല്യു ബാച്ചിന്റെ റീ-യൂണിയനും മാന്നാനം കെഇ കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. കോളജ് ബര്‍സാര്‍ ഫാ. ബിജു തോമസ് അധ്യക്ഷത വഹിച്ചു.
കേരള അസോസിയേഷന് ഓഫ് പ്രഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. സേവ്യര്‍കുട്ടി ഫ്രാന്‍സിസ് ഉദ്ഘാടനം നിര്‍വഹിച്ചു. സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ഡോ. എലിസബത്ത് അലക്സാണ്ടര്‍, ക്യാപ്സ് മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജെയ്സണ്‍ ഫിലിപ്പ് ആലപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Social Work Day Celebration