മണ്ണും പാറക്കഷണങ്ങളും തള്ളിയ നിലയിൽ.
സമീപവാസിയുടെ മതിലിനും വീട്ടിനും ഭീഷണിയെന്നു പരാതി
മലയിൻകീഴ്: റോഡ് നവീകരണത്തിന്റെ ഭാഗമായി മണ്ണും പാറക്കഷണങ്ങളും തള്ളിയത് വാട്ടർ അഥോറിറ്റി ഭൂമിയിൽ. എന്നാൽ ആ മണ്ണ് സമീപവാസിയുടെ മതിലിനും വീട്ടിനും ഭീഷണിയെന്ന് പരാതി.
പഞ്ചായത്തിന്റെ അനുമതിയില്ലാതെ വാട്ടർ അഥോറിറ്റി യുടെ ഭൂമിൽ മണ്ണും പറക്കല്ല് കളും ലോഡു കണക്കിനു തട്ടിയത് മലയിൻകീഴ് മണിയറവിള റോഡിൽ കോട്ടമ്പൂർ ഭാഗത്ത് ശിവനന്ദനത്തിൽ ശിവകുമാറിന്റെ മതിലിന്റെ നിലനിൽപിനാണു ഭീഷണിയായത്. മലയിൻകീഴ് ഊരൂട്ടമ്പലം റോഡിന്റെ വീതി കൂട്ടുന്നതിന്റെ ഭാഗമായി എടുത്ത മണ്ണും പറക്കഷണങ്ങളും നിക്ഷേപിക്കാൻ സ്ഥലം ഇല്ലാത്തതിനാൽ വാട്ടർ അഥോറിറ്റിയുടെ ഭൂമിയിൽ നിക്ഷേപിക്കുകയായിരുന്നു. കിഴുക്കാംതൂക്കായ ഭൂമിയായതിനാൽ മതിലിടിഞ്ഞു വീടിനുതന്നെ ഭീഷണിയായിമാറിയിരിക്കുകയാണ്.
വാട്ടർ അഥോറിറ്റിക്കും പിഡബ്ല്യൂഡി എക്സിക്യൂട്ടീവ് എൻജിനീയർക്കും പരാതി നൽകിയിട്ടും പരിഹരമായില്ല. കരാറു കാരന്റെ പിടിവാശി മൂലമാണ് മതിലിനോടു ചേർന്നു നിക്ഷേപിച്ച മണ്ണുനീക്കം ചെയ്യാത്തതെന്നും ആക്ഷേപമുണ്ട്. തുടർനടപടി സ്വീകരിച്ചില്ലെങ്കിൽ മുഖ്യമന്തിയ് ക്കു പരാതി നൽകാൻ ഒരുങ്ങുകയാണ് ശിവകുമാർ.
Tags : Nattuvishesham DistrictNews DeepikaNews Soil and rock