x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​വ​നീ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു


Published: May 31, 2026 07:48 AM IST | Updated: May 31, 2026 07:48 AM IST

തൃ​ശൂ​ർ: പൗ​ര​സ്ത്യ ക​ൽ​ദാ​യ സു​റി​യാ​നി​സ​ഭ​യു​ടെ ആ​ഗോ​ള പ​ര​മാ​ധ്യ​ക്ഷ​ൻ മാ​ർ ആ​വ തൃ​തീ​യ​ൻ പാ​ത്രി​യാ​ർ​ക്കീ​സി​ന്‍റെ ഭാ​ര​ത​സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ​യും മാ​ർ ഔ​ഗി​ൻ കു​ര്യാ​ക്കോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പ​ട്ടാ​ഭി​ഷേ​ക ച​ട​ങ്ങി​ന്‍റെ​യും ഓ​ർ​മ നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി സ​ഭ പ്ര​സി​ദ്ധീ​ക​രി​ച്ച ഹു​ബ്ബേ ദ് ​ആ​വ എ​ന്ന സു​വ​നീ​റി​ന്‍റെ പ്ര​കാ​ശ​ന​വും വി​ത​ര​ണോ​ദ്ഘാ​ട​ന​വും മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ കൊ​ച്ചി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​യാ​ക്കോ​ബ് മാ​ർ ഐ​റേ​നി​യോ​സ് നി​ർ​വ​ഹി​ച്ചു.

തൃ​ശൂ​ർ കാ​ൽ​ഡി​യ​ൻ സെ​ന്‍റ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ​ഭാ​മേ​ല​ധ്യ​ക്ഷ​ൻ മാ​ർ ഓ​ഗി​ൻ കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചേ​ത​ന മ്യൂ​സി​ക് ആ​ൻ​ഡ് സ്റ്റു​ഡി​യോ​സ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ച​ക്കാ​ല​മ​റ്റ​ത്ത് സി​എം​ഐ, തൃ​ശൂ​ർ എ​ബ​നേ​സ​ർ മാ​ർ​ത്തോ​മ പ​ള്ളി വി​കാ​രി ഫാ. ​സാ​ജു ചാ​ക്കോ എ​ന്നി​വ​ർ സു​വ​നീ​ർ ഏ​റ്റു​വാ​ങ്ങി. സു​വ​നീ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫാ.​കെ.​ആ​ർ. ഇ​നാ​ശു, ചീ​ഫ് എ​ഡി​റ്റ​ർ അ​ഡ്വ. ടി.​ടി. ഡേ​വി, വി​കാ​രി ജ​ന​റാ​ൾ ഫാ.​ജോ​സ് ജേ​ക്ക​ബ് വേ​ങ്ങാ​ശേ​രി, ട്ര​സ്റ്റി ബോ​ർ​ഡ് മെ​ന്പ​ർ പി.​എ. വി​ല്യം​സ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജേ​ക്ക​ബ് ബേ​ബി ഒ​ല​ക്കേ​ങ്കി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : nattu vishesham Souvenir launch

Recent News

Corehub Up