x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത്സ്യ​ബ​ന്ധ​ന വി​ക​സ​ന​ത്തി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന: മ​ന്ത്രി വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ർ

വെബ് ഡെസ്ക്
Published: August 28, 2026 04:29 AM IST | Updated: August 28, 2026 04:29 AM IST

കു​മ്പ​ള​ങ്ങി ടൂ​റി​സം ഓ​ണാ​ഘോ​ഷ സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഫോ​ർ​ട്ടു​കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ആ​ദ്യ മാ​തൃ​കാ വി​നോ​ദ​സ​ഞ്ചാ​ര ഗ്രാ​മ​മാ​യ കു​മ്പ​ള​ങ്ങി​യു​ടെ​യും തീ​ര​ദേ​ശ ഗ്രാ​മ​മാ​യ ചെ​ല്ലാ​ന​ത്തി​ന്‍റെ​യും മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി വി. ​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ർ.

കു​മ്പ​ള​ങ്ങി പ​ഞ്ചാ​യ​ത്തും സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച കു​മ്പ​ള​ങ്ങി ടൂ​റി​സം ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ജി കു​റു​പ്പ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം മു​ഹ​മ്മ​ദ് ഷി​യാ​സ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ എം.​പി. ശി​വ​ദ​ത്ത​ൻ, സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ൺ പ​ഴേ​രി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ർ​ഗ​രേ​റ്റ് ലോ​റ​ൻ​സ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ന്മാ​രാ​യ ടേ​സി ജേ​ക്ക​ബ്, ഗോ​പി ക​ര​കോ​ട​ത്ത്, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ന​ഘ ജോ​സ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up