x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പീ​ഡ് ബ്രേ​ക്ക​ർ ര​ക്ഷ​യാ​വു​ന്നു

വെബ് ഡെസ്ക്
Published: July 27, 2026 03:15 AM IST | Updated: July 27, 2026 03:15 AM IST

സ്പീ​ഡ് ബ്രേ​ക്ക​ർ.

മു​ക്കം: മ​ണാ​ശേ​രി-​കൊ​ടി​യ​ത്തൂ​ർ-​ചു​ള്ളി​ക്കാ​പ​റ​മ്പ് റോ​ഡ് ന​വീ​ക​ര​ണ ശേ​ഷം അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​പ​ക​ട​മൊ​ഴി​വാ​ക്കാ​നാ​യി സ്ഥാ​പി​ച്ച സ്പീ​ഡ് ബ്രേ​ക്ക​ർ ര​ക്ഷ​യാ​വു​ന്നു.

ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 21നാ​ണ് വാ​ർ​ഡ് അം​ഗം എം.​പി. ജു​മൈ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ക്കം പോ​ലീ​സ്, കെ​ആ​ർ​എ​ഫ്ബി എ​ന്നി​വ​രു​ടെ അ​നു​മ​തി​യോ​ടെ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, പാ​ല​ക്കോ​ട്ടു പ​റ​മ്പി​ൽ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ച് കൊ​ടി​യ​ത്തൂ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് സ​മീ​പം സ്പീ​ഡ് ബ്രേ​ക്ക​ർ സ്ഥാ​പി​ച്ച​ത്.

വേ​ഗ​ത നി​യ​ന്ത്ര​ണ സം​വി​ധാ​നം സ്ഥാ​പി​ച്ച ശേ​ഷം ഈ ​പ്ര​ദേ​ശ​ത്ത് കാ​ര്യ​മാ​യ അ​പ​ക​ട​ങ്ങ​ൾ ഒ​ന്നും ത​ന്നെ ഉ​ണ്ടാ​യി​ട്ടി​ല്ല. എ​ന്നാ​ൽ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​ന് മു​മ്പ് റോ​ഡി​ൽ കൊ​ടി​യ​ത്തൂ​രി​നും സൗ​ത്ത് കൊ​ടി​യ​ത്തൂ​രി​നു​മി​ട​യി​ൽ ഒ​രു വ​ർ​ഷ​ത്തി​നി​ടെ മാ​ത്രം 30 ഓ​ളം ചെ​റു​തും വ​ലു​തു​മാ​യ അ​പ​ക​ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ബ​സി​ന​ടു​ത്തേ​ക്ക് ഓ​ടി വ​ന്ന മൂ​ന്ന് വ​യ​സു​കാ​രി ഡ്രൈ​വ​റു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ൽ മൂ​ലം ര​ക്ഷ​പ്പെ​ട്ട സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്ന​തോ​ടെ​യാ​ണ് ഈ ​ഭാ​ഗ​ത്തെ അ​പ​ക​ട​ങ്ങ​ളും ച​ർ​ച്ച​യാ​യ​ത്.

Tags : NattuVishasham DistrictNews

Recent News

Corehub Up