പേഴുംകര മോഡൽ ഹൈസ്കൂളിൽ സ്പോർട്സ് ഡേ നോർത്ത് പൊലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ടി.എൽ. മധുസൂദനൻ ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: ലഹരിക്കെതിരേ ശക്തമായ പോരാട്ടവുമായി പേഴുംകര മോഡൽ ഹൈസ്കൂൾ വിദ്യാർഥികൾ. വിദ്യാലയത്തിലെ വിവിധ ഹൗസുകളുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി സ്കൂൾ സ്പോർട്സ് ‘സ്പോർട്ടിവോ 2കെ26’ ആഘോഷിച്ചു. നോർത്ത് പൊലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ടി.എൽ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.എച്ച്. മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ എം.പി. പുഷ്പരാജ്, നൂറുൽഹുദ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.പി. അലവി, സെക്രട്ടറി ഹൈദർ അലി, ജോയിന്റ് സെക്രട്ടറി അബ്ദുള്ള, അഡ്മിനിസ്ട്രേറ്റർ ഡി.എം. മുഹമ്മദ് ഷെരീഫ്, മാനേജർ എൻ.പി. മുഹമ്മദ് അഷ്റഫ്, വൈസ് പ്രിൻസിപ്പൽ പി.എം. ബഷീർ എന്നിവർ പ്രസംഗിച്ചു. സ്പോർട്സ് അധ്യാപകരായ ലൈജു, സജീന, നുസൈബ, മറ്റ് അധ്യാപകർ എന്നിവർ മത്സരങ്ങൾക്കു നേതൃത്വം നൽകി.
Tags : NattuVishesham DistrictNews