കാറ്റുള്ളമല സെന്റ് മേരീസ് ഇടവകയിൽ നടന്ന പ്രദക്ഷിണം.
കൂരാച്ചുണ്ട്: നരിനട സെന്റ് അൽഫോൻസാ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ ഒമ്പത് ദിവസം നീണ്ടുനിന്ന തിരുനാൾ ആഘോഷങ്ങൾ സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് നടന്ന ജപമാല, ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ് എന്നീ തിരുക്കർമങ്ങൾക്ക് വികാരി ജനറാൾ മോൺ. ഏബ്രഹാം വയലിൽ കാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. സിബി കുഴിവേലിൽ, ഫാ. സോജി എടമണ്ണേൽ എന്നിവർ സഹകാർമികത്വം വഹിച്ചു.
തുടർന്ന് സ്നേഹ വിരുന്നുമുണ്ടായിരുന്നു. കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ഇടവകയിൽ തിരുനാൾ ആഘോഷത്തോടനുബന്ധിച്ച് ആരാധന, ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ്, നേർച്ച എന്നിവയ്ക്ക് വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ കാർമികത്വം വഹിച്ചു.
അസി. വികാരി ഫാ. സെബിൻ തോട്ടമറ്റത്തിൽ സഹകാർമികത്വം വഹിച്ചു. കാറ്റുള്ളമല സെന്റ് മേരീസ് ഇടവകയുടെ കീഴിലുള്ള ഊളേരി കുരിശുപള്ളിയിൽ തിരുനാൾ ആഘോഷത്തോടനുബന്ധിച്ച് ജപമാല, വിശുദ്ധ കുർബാന, ലദീഞ്ഞ്, പ്രദക്ഷിണം സ്നേഹ വിരുന്ന് എന്നിവ നടന്നു. ഇടവക വികാരി ഫാ. ജോസ് പെണ്ണാപറമ്പിൽ കാർമികത്വം വഹിച്ചു. ട്രസ്റ്റിമാരായ ബാബു എടാട്ട്, വിൽസൺ കളപ്പുര, റോയി മറ്റത്തിൽ, ഷാജു കൊച്ചുവീട്ടിൽ, പാരിഷ് സെക്രട്ടറി സജി പുത്തേട്ട് എന്നിവർ നേതൃത്വം നൽകി.
Tags : St. Alphonsa's feast NattuVishasham DistrictNews