ആലപ്പുഴ സെന്റ് ജോസഫ്സ് വനിത കോളജ് ഡ്രഗ് ഫ്രീ കാമ്പസായി പ്രഖ്യാപിക്കുന്ന പരിപാടി നടൻ പ്രമോദ് വെളിയനാട് ഉദ്ഘാടനം ചെയ്യുന്നു.
ആലപ്പുഴ: സെന്റ് ജോസഫ്സ് വനിത കോളജ് ഡ്രഗ് ഫ്രീ കാമ്പസായി പ്രഖ്യാപിച്ചു. ലോകത്ത് മനുഷ്യരെ ചേർത്തുപിടിക്കുന്ന ഒട്ടേറെ നല്ല ലഹരികളുണ്ടെന്നും അവ കൂടെക്കൂട്ടണമെന്നും കോളജ് വിദ്യാർഥിനികളോട് നടൻ പ്രമോദ് വെളിയനാട് പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടികളുടെ ഭാഗമായി കലാലയങ്ങളെ സമ്പൂർണ ലഹരി വിമുക്തമാക്കുക എന്ന പദ്ധതിയുടെ ഭാഗമായി സെന്റ് ജോസഫ്സ് വനിതാ കോളജ് ഡ്രഗ് ഫ്രീ കാമ്പസായി പ്രഖാപിക്കുന്ന പരിപാടി കോളജിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എക്സൈസ് വകുപ്പ്, ജില്ലാ സാമൂഹ്യനീതിവകുപ്പ്, നശാമുക്ത് ഭാരത് അഭിയാൻ, ഡോൺ ബോസ്കോ ഡ്രീം-രണ്ട് എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ അധ്യക്ഷത വഹിച്ചു. സബ്കളക്ടർ ഡോ.സി. ശിവശക്തിവേൽ ലഹരിവിരുദ്ധ സന്ദേശം നൽകി.
മയങ്ങില്ല കേരളം പദ്ധതി വിവരണവും ഡ്രീം-രണ്ട് ലോഗോ അവതരണവും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ കെ.ആർ. അജയ് നിർവഹിച്ചു. വിമുക്തി ജില്ലാ മാനേജർ വൈ. പ്രസാദ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് കൗൺസിലർ ജിൻസി ജോൺസൻ, അസി.എക്സൈസ് കമ്മിഷണർ എ.പി. ഷാജഹാൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ വി. അശ്വതി, കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ഉഷ ആന്റണി, നശാമുക്ത് ഭാരത് അഭിയാൻ ജില്ലാ കോ-ഓർഡിനേറ്റർ എ.എസ്. നിതിൻ, ഡ്രീം ജില്ലാ കോ-ഓർഡിനേറ്റർ ജോർജിയ സെബാസ്റ്റ്യൻ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. അജയൻ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews