x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥി​രം സ​മി​തി​ക​ളു​ടെ വീ​തം വ​യ്പ്: കോ​ണ്‍​ഗ്ര​സും കേ​ര​ള കോ​ണ്‍​ഗ്ര​സും കോ​ത​മം​ഗ​ല​ത്ത് ധാ​ര​ണ​യാ​യി


Published: January 6, 2026 06:27 AM IST | Updated: January 6, 2026 06:27 AM IST

കോ​ത​മം​ഗ​ലം : നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ സ്ഥി​രം സ​മി​തി​ക​ളു​ടെ വീ​തം​വ​യ്പ്പി​ല്‍ കോ​ണ്‍​ഗ്ര​സും കേ​ര​ള കോ​ണ്‍​ഗ്ര​സും ത​മ്മി​ല്‍ ധാ​ര​ണ​യാ​യി. തു​ട​ക്ക​ത്തി​ൽ ത​ര്‍​ക്കം ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ സ​മ​വാ​യ​ത്തി​ലെ​ത്തി.

കോ​ത​മം​ഗ​ലം മു​നി​സി​പ്പാ​ലി​റ്റി​യി​ല്‍ ര​ണ്ട് സ്ഥി​രം സ​മി​തി​ക​ളു​ടെ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സ്ഥാ​നം കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് ല​ഭി​ക്കും. എ​ന്നാ​ല്‍ വി​ക​സ​ന കാ​ര്യ സ്ഥി​രം​സ​മി​തി എ​ന്ന ആ​വ​ശ്യം കോ​ണ്‍​ഗ്ര​സ് നി​രാ​ക​രി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഏ​ക അം​ഗം റാ​ണി​ക്കു​ട്ടി ജോ​ര്‍​ജ് വി​ക​സ​ന സ്ഥി​രം സ​മി​തി​യു​ടെ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ആ​കും. കീ​ര​മ്പാ​റ​യി​ലും വി​ക​സ​ന സ്ഥി​രം സ​മി​തി കേ​ര​ളാ കോ​ണ്‍​ഗ്ര​സി​നാ​ണ്. കോ​ട്ട​പ്പ​ടി, പി​ണ്ടി​മ​ന, എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഓ​രോ സ്ഥി​രം സ​മി​തി​ക​ളും ല​ഭി​ക്കും. എ​ന്നാ​ല്‍ നെ​ല്ലി​ക്കു​ഴി​യി​ല്‍ സ്ഥി​രം സ​മി​തി വേ​ണ​മെ​ന്ന ആ​വ​ശ്യം കോ​ണ്‍​ഗ്ര​സ് അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​തി​ല്‍ ഒ​രു​വ​ട്ടം​കൂ​ടി ച​ര്‍​ച്ച​യു​ണ്ടാ​കും.


സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന​ലെ​യാ​ണ് ആ​രം​ഭി​ച്ച​ത്. ഇ​ന്ന് കൂ​ടി തു​ട​രും. ചെ​യ​ര്‍​പേ​ഴ്സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പ് അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​ശേ​ഷം ന​ട​ത്തും.

Tags : Standing Committees' rate hike

Recent News

Corehub Up