x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ട​മ​ൺ സ​ബ്‌സ്റ്റേ​ഷ​നെ വൈ​ദ്യു​തി പ്ര​സ​ര​ണ ഹ​ബ്ബാ​ക്കാ​ൻ കെ​എ​സ്ഇ​ബി

വെബ് ഡെസ്ക്
Published: October 11, 2026 01:52 AM IST | Updated: October 11, 2026 01:52 AM IST

ഇ​ട​മ​ൺ സ​ബ്സ്റ്റേ​ഷ​ൻ.

തെ​ന്മ​ല :ഇ​ട​മ​ൺ സ​ബ്‌​സ്റ്റേ​ഷ​ന്‍റെ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ കെ​എ​സ്ഇ​ബി. 220 കി​ലോ​വാ​ട്ടി​ൽ​നി​ന്ന് 400 കി​ലോ​വാ​ട്ടി​ലേ​ക്കു​യ​ർ​ത്താ​നാ​ണ് കെ​എ​സ്ഇ​ബി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. 400 കോ​ടി​യു​ടെ പ​ദ്ധ​തി​യാ​ണ് കെ​എ​സ്ഇ​ബി ന​ട​പ്പാ​ക്കു​ന്ന​ത്. ഘ​ട്ടം​ഘ​ട്ട​മാ​യി അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ത​മി​ഴ്‌​നാ​ട്ടി​ലെ കൂ​ടം​കു​ള​ത്തു​നി​ന്ന് ഇ​ട​മ​ൺ​വ​ഴി കൊ​ണ്ടു​പോ​കു​ന്ന വൈ​ദ്യു​തി​യു​ടെ അ​ള​വ് ഉ​യ​ർ​ത്തു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യം. 220 കി​ലോ​വാ​ട്ട് ലൈ​നു​ക​ൾ വ​ഴി 600 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യാ​ണ് സ​ബ്‌​സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്.
ഇ​ട​മ​ൺ-​കൊ​ച്ചി പ​വ​ർ ഹൈ​വേ​യു​ടെ ര​ണ്ട് 400 കി​ലോ​വാ​ട്ട് ലൈ​നു​ക​ൾ സ​ബ്‌​സ്റ്റേ​ഷ​നു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ശേ​ഷി കു​റ​വാ​യ​താ​ണ് കാ​ര​ണം.
നി​ല​വി​ൽ വി​ഭാ​വ​നം ചെ​യ്യു​ന്ന പ​ദ്ധ​തി പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ ഇ​തു സാ​ധി​ക്കും. ക​ല്ല​ട അ​ണ​ക്കെ​ട്ടി​ൽ​ നി​ന്ന് ഉത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി​യും ഇ​ട​മ​ണ്ണി​ൽ​നി​ന്നാ​ണ് പ്ര​സ​ര​ണ​ഗ്രി​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​ത്. 1990 വ​രെ തി​രു​വ​ന​ന​ത​പു​രം സ​ർ​ക്കി​ളി​ലേ​ക്കു​ള്ള വൈ​ദ്യു​തി വി​ത​ര​ണ​വും ഇ​ട​മ​ൺ സ​ബ്സ്റ്റേ​ഷ​ൻ വ​ഴി​യാ​യി​രു​ന്നു.

പ്ര​ധാ​ന​മാ​യും പ​ദ്ധ​തി പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ ‘ഗ്യാ​സ് ഇ​ൻ​സു​ലേ​റ്റ്’ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലാ​കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.
കു​റ​ഞ്ഞ സ്ഥ​ല​ത്ത്‌ ആ​ധു​നി​ക സം​വി​ധാ​ന​ത്തോ​ടെ നി​ർ​മി​ക്കു​ന്ന​താ​ണ് ‘ഗ്യാ​സ് ഇ​ൻ​സു​ലേ​റ്റ​ഡ്' രീ​തി. ഇ​തി​നു നി​ല​വി​ലു​ള്ള 110 കി​ലോ​വാ​ട്ട്, 220 കി​ലോ​വാ​ട്ട് സം​വി​ധാ​ന​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കും. സ​മീ​പ​ത്തു​കൂ​ടി പോ​കു​ന്ന ഇ​ട​മ​ൺ-​കൊ​ച്ചി ലൈ​നു​ക​ൾ സ​ബ്‌​സ്റ്റേ​ഷ​നു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ജോ​ലി​ക​ളും ഇ​തോ​ടൊ​പ്പം പൂ​ർ​ത്തി​യാ​ക്ക​ണം.

പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ തെ​ക്ക​ൻ​കേ​ര​ള​ത്തി​ൽ കെ​എ​സ്ഐ​ബി​യു​ടെ ആ​ദ്യ 400 കി​ലോ​വാ​ട്ട് സ​ബ്സ്റ്റേ​ഷ​നാ​കും ഇ​ട​മ​ൺ.
കൂ​ടാ​തെ 1500 മെ​ഗാ​വാ​ട്ട് സ്ഥാ​പി​ത​ശേ​ഷി​യി​ലേ​ക്ക്‌ ഉ​യ​രു​ക​യും ചെ​യ്യും. പ്ര​സ​ര​ണ​സം​വി​ധാ​നം കു​റ്റ​മ​റ്റ​താ​ക്കാ​നും സാ​ധി​ക്കും.

തി​രു​വ​ന​ന്ത​പു​ര​ത്ത് 400 കി​ലോ​വാ​ട്ട്സ​ബ്‌​സ്റ്റേ​ഷ​നു​ണ്ടെ​ങ്കി​ലും പ​വ​ർ​ഗ്രി​ഡി​ൻെ​റ ഭാ​ഗ​മാ​ണ്‌. നി​ല​വി​ലു​ള്ള പു​ന​ലൂ​ർ, കൊ​ട്ടാ​ര​ക്ക​ര 110 കി​ലോ​വാ​ട്ട് സ​ബ്സ്റ്റേ​ഷ​നു​ക​ളു​ടെ സ്ഥാ​പി​ത​ശേ​ഷി​യും വ​ർ​ധി​പ്പി​ക്കാ​നാ​കും. 48 വ​ർ​ഷം മു​ന്പാ​ണ് ഇ​ട​മ​ൺ സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്കു​ന്ന​ത്. അ​ന്ന് മൂ​ഴി​യാ​റി (ശ​ബ​രി​ഗി​രി പ​വ​ർ ഹൗ​സ്)​ൽ​നി​ന്ന് 220 കി​ലോ​വാ​ട്ട് ലൈ​നും ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള 220 കി​ലോ​വാ​ട്ട് ലൈ​നും ക​ട​ന്നു​പോ​ക​ത്ത​ക്ക രീ​തി​യി​ലു​ള്ള സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. ഈ ​വൈ​ദ്യു​തി കൈ​മാ​റ്റ​ത്തി​ൻെ​റ ഇ​ട​ത്താ​വ​ള​മാ​യാ​ണ് ഇ​ട​മ​ൺ സ​ബ്‌​സ്റ്റേ​ഷ​ൻ സ്ഥാ​പി​ച്ച​ത്.

 

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up