x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ക്കി​ട്ട​പാ​റ​യു​ടെ കാ​യി​ക കു​തി​പ്പി​ന് സി​ന്ത​റ്റി​ക് ട്രാ​ക്ക് സ്ഥാ​പി​ക്കുമെന്ന്

വെബ് ഡെസ്ക്
Published: October 11, 2026 02:40 AM IST | Updated: October 11, 2026 02:40 AM IST

ജ​ന​സ​ദ​സ് ഫാ​ത്തി​മ ത​ഹ്‌ലി​യ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ച​ക്കി​ട്ട​പാ​റ: ഒ​ളി​മ്പ്യ​ൻ ജി​ൻ​സ​ൺ ജോ​ൺ​സ​ന്‍റെ നാ​മ​ഥേ​യ​ത്വ​ത്തി​ൽ ച​ക്കി​ട്ട​പാ​റ​യി​ൽ സി​ന്ത​റ്റി​ക് ട്രാ​ക്ക് സ്ഥാ​പി​ക്കു​മെ​ന്ന് ഫാ​ത്തി​മ ത​ഹ്‌​ലി​യ എം​എ​ൽ​എ. യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ച​ക്കി​ട്ട​പാ​റ​യി​ൽ സം​ഘ​ടി​പ്പി​ച്ച ജ​ന​സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു എം​എ​ൽ​എ.

കാ​യി​ക​രം​ഗ​ത്ത് ച​ക്കി​ട്ട​പാ​റ​ക്ക് പ്ര​ത്യേ​ക പ്രാ​ധാ​ന്യ​മു​ണ്ട്. വി​വി​ധ ത​ല​ത്തി​ൽ ഒ​ട്ടേ​റെ പേ​ർ ഈ ​രം​ഗ​ത്ത് ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ശോ​ഭി​ക്കു​ന്നു​ണ്ട്. ഇ​വ​രു​ടെ പാ​ത പി​ന്തു​ട​രു​ന്ന പു​തു ത​ല​മു​റ​യെ സ​ഹാ​യി​ക്കാ​നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സി​ന്ത​റ്റി​ക് ട്രാ​ക്ക് സ്ഥാ​പി​ക്കു​ന്ന​ത്.​ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ഒ​ട്ടേ​റെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ മു​ന്നി​ലു​ണ്ട്.

പെ​രു​വ​ണ്ണാ​മൂ​ഴി​ക്ക് കേ​ര​ള ടൂ​റി​സം മാ​പ്പി​ൽ പ്ര​ത്യേ​ക ' സ്ഥാ​ന​മു​റ​പ്പി​ക്കും. ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പൂ​ഴി​ത്തോ​ട് പ​ടി​ഞ്ഞാ​റ​ത്ത​റ വ​യ​നാ​ട് ബ​ദ​ൽ പാ​ത സാ​ക്ഷാ​ത്ക​രി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​മാ​യി ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പൊ​തു ഗ​താ​ഗ​ത രം​ഗ​ത്ത് കു​തി​ച്ചു ചാ​ട്ട​ത്തി​നാ​ണ് വ​ഴി​യൊ​രു​ങ്ങു​ന്ന​ത്. കോ​ഴി​ക്കോ​ട് നി​ന്ന് പേ​രാ​മ്പ്ര ച​ക്കി​ട്ട​പാ​റ വ​ഴി ബാം​ഗ്ളൂ​ർ​ക്ക് പു​തി​യ​താ​യി ആ​രം​ഭി​ച്ച കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ഇ​തി​ന്‍റെ നാ​ന്ദി​യാ​ണ്. പ്രി​യ​ദ​ർ​ശി​നി അ​ട​ക്കം കൂ​ടു​ത​ൽ ബ​സു​ക​ൾ ച​ക്കി​ട്ട​പാ​റ വ​ഴി സ​ർ​വീ​സി​നെ​ത്തും.

പ്ലാ​ന്‍റെ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ വ​ക പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക്കും ഊ​ന്ന​ൽ ന​ൽ​കും.യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് മു​ക്ക​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് മു​തു​കാ​ട്, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ആ​വ​ള ഹ​മീ​ദ്, കെ. ​ഡി. മ​ത്താ​യി, രാ​ജ​ൻ വ​ർ​ക്കി, റെ​ജി കോ​ച്ചേ​രി, ബാ​ബു കൂ​ന​ന്ത​ടം, ഒ.​സി.​ജോ​ർ​ജ്, അ​ഷ്‌​റ​ഫ് മി​ട്ടി​ലേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up