x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ണ്ണി​യോ​ട് തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ തി​രു​നാ​ള്‍ ഇ​ന്നു മു​ത​ല്‍

വെബ് ഡെസ്ക്
Published: October 11, 2026 02:54 AM IST | Updated: October 11, 2026 02:54 AM IST

പ്രതീകാത്മക ചിത്രം

കോ​ട്ട​ത്ത​റ: വെ​ണ്ണി​യോ​ട് വി​ശു​ദ്ധ മ​ദ​ര്‍ തെ​രേ​സാ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ തി​രു​നാ​ള്‍ ഇ​ന്നു മു​ത​ല്‍ 18 വ​രെ ആ​ഘോ​ഷി​ക്കും.

ഇ​ന്നു വൈ​കു​ന്നേ​രം 3.45നാ​ണ് കൊ​ടി​യേ​റ്റ്. 17 വ​രെ ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലി​ന് ആ​രാ​ധ​ന, ജ​പ​മാ​ല. 4.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന സ​ന്ദേ​ശം, നൊ​വേ​ന, തി​രു​ശേ​ഷി​പ്പു​വ​ണ​ക്കം. യ​ഥാ​ക്ര​മം ഫാ. ​മൈ​ക്കി​ള്‍ വ​ട​ക്കേ​മു​ള​ഞ്ഞ​നാ​ല്‍, ഫാ. ​റോ​ബി​ന്‍ പ​ടി​ഞ്ഞാ​റ​യി​ല്‍, ഫാ. ​ഡോ. ജോ​ഫ്രി പോ​ള്‍ ക​ള​രി​ക്ക​ല്‍, ഫാ. ​ക്ലി​ന്റോ പു​ലി​ക്കു​ന്നേ​ല്‍, ഫാ.​അ​ഗ​സ്റ്റി​ന്‍ ചി​റ​യ്ക്ക​ത്തോ​ട്ട​ത്തി​ല്‍, ഫാ. ​ഡോ. ജ​സ്റ്റി​ന്‍ മൂ​ന്ന​നാ​ല്‍, ഫാ. ​ജോ​ജോ കു​ടു​ക്ക​ച്ചി​റ എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​രാ​കും.

17ന് ​രാ​ത്രി ഏ​ഴി​ന് ക​ലാ​പ​രി​പാ​ടി​ക​ള്‍. തു​ട​ര്‍​ന്ന് ആ​കാ​ശ​വി​സ്മ​യം, നേ​ര്‍​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം. സ​മാ​പ​ന​ദി​ന​മാ​യ 18ന് ​രാ​വി​ലെ 10ന് ​മാ​ന​ന്ത​വാ​ടി രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍.​ഡോ.​പോ​ള്‍ മു​ണ്ടോ​ളി​ക്ക​ലി​ന്റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന, വ​ച​ന സ​ന്ദേ​ശം, ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, വി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം, തി​രു​ശേ​ഷി​പ്പു​വ​ണ​ക്കം. 12ന് ​സ്‌​നേ​ഹ​വി​രു​ന്ന്, കൊ​ടി​യി​റ​ക്ക​ല്‍.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up