x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ക്ക​ത്ത് കാ​ട്ടു​പ​ന്നി വേ​ട്ട​യ്ക്ക് ഇ​ന്ന് തു​ട​ക്കം

വെബ് ഡെസ്ക്
Published: October 11, 2026 02:42 AM IST | Updated: October 11, 2026 02:42 AM IST

കൈ​ത​കൃ​ഷി കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച നി​ല​യി​ൽ.

മു​ക്കം: ന​ഗ​ര​സ​ഭ​യി​ലെ രൂ​ക്ഷ​മാ​യ കാ​ട്ടു​പ​ന്നി​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി എം ​പാ​ന​ൽ ഷൂ​ട്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ട്ടു​പ​ന്നി വേ​ട്ട​യ്ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും.

ക​യ്യി​ട്ടാ​പൊ​യി​ൽ, കാ​ഞ്ഞി​ര​പ്പാ​റ, കൊ​റ്റ​ങ്ങ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ വേ​ട്ട ന​ട​ത്തു​ക. ഏ​റെ​ക്കാ​ല​മാ​യി ക​ർ​ഷ​ക​രും നാ​ട്ടു​കാ​രും നേ​രി​ടു​ന്ന കാ​ട്ടു​പ​ന്നി​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. പ​തി​ന​ഞ്ചോ​ളം എം​പാ​ന​ൽ ഷൂ​ട്ട​ർ​മാ​രു​ടെ​യും വേ​ട്ട​നാ​യ്ക്ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് കാ​ട്ടു​പ​ന്നി​ക​ളെ പി​ടി​കൂ​ടാ​നു​ള്ള നീ​ക്കം. രാ​വി​ലെ എ​ട്ടി​ന് വേ​ട്ട ആ​രം​ഭി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. ചാ​ന്ദി​നി പ​റ​ഞ്ഞു.

വേ​ട്ട​യ്ക്ക് മു​ന്നോ​ടി​യാ​യി മു​ക്കം കു​റ്റി​പ്പാ​ല​യി​ലെ സൗ​മി​ൻ ബം​ഗ്ലാ​വി​ൽ ജ​ന​കീ​യ ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. ചാ​ന്ദി​നി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് ചെ​യ​ർ​മാ​ൻ സി.​എ. പ്ര​ദീ​പ് കു​മാ​ർ, കൗ​ൺ​സി​ല​ർ​മാ​രാ​യ അ​സീ​സ് വാ​ർ​പ്പി​ൽ, ബി​ന്ദു രാ​ജ​ൻ, രാ​ജ​ൻ കു​ടു​ക്കേ​ങ്ങ​ൽ, റൈ​നീ​ഷ് നീ​ലാം​ബ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up