x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി മെ​ട്രോ സ​ഹോ​ദ​യ ക​ലോ​ത്സ​വം വി​ദ്യോ​ദ​യ സ്‌​കൂ​ളി​ന് കി​രീ​ടം

വെബ് ഡെസ്ക്
Published: October 11, 2026 02:42 AM IST | Updated: October 11, 2026 02:42 AM IST

കൊ​ച്ചി മെ​ട്രോ സ​ഹോ​ദ​യ സി​ബി​എ​സ്ഇ ക​ലോ​ത്സ​വ​ത്തി​ല്‍ ജേ​താ​ക്ക​ള്‍​ക്ക് മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍ ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു.

കി​ഴ​ക്ക​മ്പ​ലം: താ​മ​ര​ച്ചാ​ല്‍ സെ​ന്‍റ് മേ​രീ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ന​ട​ന്ന കൊ​ച്ചി മെ​ട്രോ സ​ഹോ​ദ​യ സി​ബി​എ​സ്ഇ ക​ലോ​ത്സ​വ​ത്തി​ല്‍ തേ​വ​യ്ക്ക​ല്‍ വി​ദ്യോ​ദ​യ സ്‌​കൂ​ളി​ന് കി​രീ​ടം. 870 പോ​യി​ന്‍റ് നേ​ടി​യാ​ണ് വി​ദ്യോ​ദ​യ ഒ​ന്നാ​മ​തെ​ത്തി​യ​ത്. 791 പോ​യി​ന്‍റു​മാ​യി കാ​ല​ടി ശ്രീ ​ശാ​ര​ദ വി​ദ്യാ​ല​യം ര​ണ്ടാം സ്ഥാ​ന​വും 778 പോ​യി​ന്‍റു​മാ​യി അ​ങ്ക​മാ​ലി വി​ശ്വ​ജ്യോ​തി പ​ബ്ലി​ക് സ്‌​കൂ​ള്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വി​ജ​യി​ക​ള്‍​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍ ട്രോ​ഫി കൈ​മാ​റി.
സ​ര്‍​വ മേ​ഖ​ല​യി​ലും ആ​ധി​പ​ത്യം പു​ല​ര്‍​ത്തി​യാ​യി​രു​ന്നു വി​ദ്യോ​ദ​യ സ്‌​കൂ​ളി​ന്‍റെ തേ​രോ​ട്ടം. ര​ണ്ട്, മൂ​ന്ന്, നാ​ല് കാ​റ്റ​ഗ​റി വി​ദ്യോ​ദ​യ സ്‌​കൂ​ളാ​ണ് ഒ​ന്നാ​മ​ത്. കാ​റ്റ​ഗ​റി ഒ​ന്നി​ല്‍ ചി​ന്മ​യ വി​ദ്യാ​ല​യ വെ​സ്റ്റ് കൊ​ച്ചി ഒ​ന്നാ​മ​തെ​ത്തി. ഓ​പ്പ​ണ്‍ കാ​റ്റ​ഗ​റി​യി​ല്‍ നൈ​പു​ണ്യ പ​ബ്ലി​ക് സ്‌​കൂ​ള്‍ കൊ​ച്ചി​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.

കാ​റ്റ​ഗ​റി ഒ​ന്നി​ല്‍ വി​ദ്യാ​ധി​രാ​ജ വി​ദ്യാ​ഭ​വ​ന്‍ സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ധ്യാ​ന്‍ ശ്രീ​കു​മാ​ര്‍, ചി​ന്മ​യ വി​ദ്യാ​ല​യ​ത്തി​ലെ പി.​എ​സ്. ശ്വേ​ത, കാ​റ്റ​ഗ​റി ര​ണ്ടി​ല്‍ നെ​ഗ​ല്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ലെ വ​സു​ദേ​വ് ശ​ര​ത്ത്, വി​ശ്വ​ജ്യോ​തി വി​ദ്യാ​ല​യ​ത്തി​ലെ ക​ല്യാ​ണി രൂ​പേ​ഷ്, വി​ദ്യോ​ദ​യ സ്‌​കൂ​ള്‍ തേ​വ​യ്ക്ക​ലി​ലെ തെ​ന്ന​ല്‍ അ​ഭി​ലാ​ഷ്, ശ്രീ​നാ​രാ​യ​ണ പ​ബ്ലി​ക് സ്‌​കൂ​ള്‍ പൂ​ത്തോ​ട്ട​യി​ലെ ശ്രീ​യ വി. ​രാ​ജീ​വ്, കാ​റ്റ​ഗ​റി മൂ​ന്നി​ല്‍ വി​ദ്യോ​ദ​യ സ്‌​കൂ​ള്‍ തേ​വ​യ്ക്ക​ലി​ലെ കാ​ര്‍​ത്തി​ക് വി​ജേ​ഷ്, കാ​ക്ക​നാ​ട് അ​സീ​സി വി​ദ്യാ​നി​കേ​ത​ന്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ലെ റി​ഥി​ക റി​ഷി​കേ​ഷ്, കാ​റ്റ​ഗ​റി നാ​ലി​ല്‍ വി​ശ്വ​ജ്യോ​തി പ​ബ്ലി​ക് സ്‌​കൂ​ളി​ലെ ദേ​വ് കൃ​ഷ്ണ, താ​മ​ര​ച്ചാ​ല്‍ സെ​ന്‍റ് മേ​രീ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ലെ ബെ​റ്റ്‌​സി പ​യ​സ് എ​ന്നി​വ​ര്‍ ക​ലാ​കി​രീ​ടം ചൂ​ടി.

സ​മാ​പ​ന ച​ട​ങ്ങി​ല്‍ ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി, കൊ​ച്ചി മെ​ട്രോ സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ഫാ. ​ഡോ. വ​ര്‍​ഗീ​സ് കാ​ച്ച​പ്പി​ള്ളി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജൂ​ബി പോ​ള്‍, ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് ക​ള്‍​ച്ച​റ​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ക​വി​ത അ​ല​ക്‌​സാ​ണ്ട​ര്‍, എ​ക്‌​സി​ക്യൂ​ട്ടീ​വ് മെ​മ്പ​ര്‍ ബോ​ബി ജോ​സ​ഫ്, താ​മ​ര​ച്ചാ​ല്‍ വ​ലി​യ​പ​ള്ളി വി​കാ​രി ഫാ. ​എ​ല്‍​ദോ പാ​ല​യി​ല്‍, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ബേ​സി​ല്‍ ഏ​ലി​യാ​സ്, താ​മ​ര​ച്ചാ​ല്‍ സെ​ന്‍റ് മേ​രീ​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ജേ​ക്ക​ബ് സി. ​മാ​ത്യു, സെ​ക്ര​ട്ട​റി പി.​എം. സ്ലീ​ബ, പ്രി​ന്‍​സി​പ്പ​ല്‍ രാ​ഖി വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham.DistricteNews

Recent News

Corehub Up