x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ്രാ​ഗ​ണും ര​ക്ഷ​യി​ല്ല; വില്ലനായി ഫം​ഗ​സ് ബാ​ധ

തോ​മ​സ്‌​കു​ട്ടി ചാ​ലി​യാ​ര്‍
Published: October 11, 2026 02:36 AM IST | Updated: October 11, 2026 02:36 AM IST

ത​ണ്ടു​ക​ൾ ചീ​ഞ്ഞു​ന​ശി​ക്കു​ന്ന ഡ്രാ​ഗ​ൺ ഫ്രൂ​ട്ടി​ന് സ​മീ​പം ജോ​സ്.

നി​ല​മ്പൂ​ര്‍: തെ​ങ്ങും ക​മു​കും കു​രു​മു​ള​കും അ​ട​ക്ക​മു​ള്ള പ​ര​മ്പ​രാ​ഗ​ത കൃ​ഷി​ക​ള്‍ ത​ക​ര്‍​ന്ന​പ്പോ​ള്‍ പു​തി​യ പ്ര​തീ​ക്ഷ​യോ​ടെ ക​ര്‍​ഷ​ക​ര്‍ തു​ട​ങ്ങി​യ ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് കൃ​ഷി​യും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ല്‍. ഫം​ഗ​സ് ബാ​ധ​യെ തു​ട​ര്‍​ന്ന് ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് ചെ​ടി​ക​ളു​ടെ ത​ണ്ടു​ക​ള്‍ ചീ​ഞ്ഞു​ന​ശി​ക്കു​ന്ന​താ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. പൊ​തു​മാ​ര്‍​ക്ക​റ്റി​ല്‍ മി​ക​ച്ച വി​ല ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കെ ക​ര്‍​ഷ​ക​രു​ടെ സ്വ​പ്ന​ങ്ങ​ള്‍​ക്ക് മേ​ല്‍ ക​രി​നി​ഴ​ല്‍ വീ​ഴ്ത്തി രോ​ഗം പ​ട​രു​ക​യാ​ണ്. ജി​ല്ല​യു​ടെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ നി​ര​വ​ധി ക​ര്‍​ഷ​ക​രാ​ണ് ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് കൃ​ഷി​യി​ലൂ​ടെ വ​രു​മാ​നം ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. 20 വ​ര്‍​ഷ​ത്തോ​ളം വി​ള​വെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന ചെ​ടി​ക​ളാ​ണ് ഇ​പ്പോ​ള്‍ വ്യാ​പ​ക​മാ​യി ന​ശി​ക്കു​ന്ന​ത്. ഉ​ത്പാ​ദ​ന​ത്തി​ലും വ​ലി​യ ഇ​ടി​വു​ണ്ടാ​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ര്‍​ഷം ചി​ല കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ ചെ​റി​യ തോ​തി​ല്‍ ക​ണ്ടു​തു​ട​ങ്ങി​യ ഫം​ഗ​സ് ബാ​ധ, ഇ​പ്പോ​ള്‍ വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്. കാ​ര്‍​ഷി​ക ശാ​സ്ത്ര​ജ്ഞ​രും കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും വി​വി​ധ പ്ര​തി​രോ​ധ മ​രു​ന്നു​ക​ള്‍ നി​ര്‍​ദേ​ശി​ക്കു​ക​യും പ​രീ​ക്ഷി​ക്കു​ക​യും ചെ​യ്‌​തെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. കൂ​ട്ട​ത്തോ​ടെ ചെ​ടി​ക​ള്‍ ന​ശി​ക്കു​ന്ന​ത​ല്ലാ​തെ യാ​തൊ​രു പ്ര​തി​വി​ധി​യും ക​ണ്ടെ​ത്താ​നാ​കാ​തെ കു​ഴ​ങ്ങു​ക​യാ​ണ് കൃ​ഷി വ​കു​പ്പ് അ​ധി​കൃ​ത​രും.

വ​രു​മാ​നം കു​ത്ത​നെ ഇ​ടി​ഞ്ഞു:ഈ ​കൃ​ഷി​ക്കാ​ലം ആ​ശ​ങ്ക​യു​ടേ​ത്

നി​ല​മ്പൂ​ര്‍: ക​ഴി​ഞ്ഞ ആ​റ് വ​ര്‍​ഷ​മാ​യി ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് കൃ​ഷി ന​ട​ത്തു​ന്ന ഇ​ടി​വ​ണ്ണ​യി​ലെ ഇ​ഞ്ച​നാ​ല്‍ ജോ​സി​ന്‍റെ അ​നു​ഭ​വം ഈ ​പ്ര​തി​സ​ന്ധി​യു​ടെ ആ​ഴം വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്. വീ​ടി​നോ​ട് ചേ​ര്‍​ന്ന 40 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ജോ​സ് കൃ​ഷി ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​മാ​യി കൃ​ഷി​യി​ട​ത്തി​ല്‍ നി​ന്നും മി​ക​ച്ച വ​രു​മാ​ന​മാ​ണ് ജോ​സി​ന് ല​ഭി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ത്രം ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ വ​രു​മാ​നം ല​ഭി​ച്ചു.​

എ​ന്നാ​ല്‍, ഫം​ഗ​സ് രോ​ഗ​ബാ​ധ​യെ തു​ട​ര്‍​ന്ന് ത​ണ്ടു​ക​ള്‍ ചീ​ഞ്ഞ​ഴു​കി​യ​തോ​ടെ വ​രു​മാ​നം കു​ത്ത​നെ ഇ​ടി​ഞ്ഞ് 30,000 രൂ​പ​യാ​യി ചു​രു​ങ്ങി. ഏ​പ്രി​ല്‍ മു​ത​ല്‍ ന​വം​ബ​ര്‍ വ​രെ​യാ​ണ് വി​ള​വെ​ടു​പ്പ് കാ​ലം. ഡി​സം​ബ​ര്‍ മു​ത​ല്‍ പു​തി​യ ത​ണ്ടു​ക​ള്‍ വ​ന്നു​തു​ട​ങ്ങു​മെ​ങ്കി​ലും ഇ​തും ഇ​പ്പോ​ള്‍ ന​ശി​ക്കു​ക​യാ​ണ്. കാ​യ​ക​ളു​ണ്ടാ​യി പ​കു​തി വ​ള​ര്‍​ച്ച​യെ​ത്തു​മ്പോ​ഴേ​ക്കും അ​വ​യി​ലും ഫം​ഗ​സ് ബാ​ധ കാ​ണ​പ്പെ​ടു​ന്നു​ണ്ട്. 14 വ​ര്‍​ഷം കൂ​ടി വി​ള​വ് ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന ചെ​ടി​ക​ള്‍ വെ​ട്ടി​യി​ട്ട് ക​ത്തി​ച്ച് ന​ശി​പ്പി​ച്ച​ശേ​ഷം, ര​ണ്ടു വ​ര്‍​ഷ​ത്തി​ന് ശേ​ഷം വീ​ണ്ടും കൃ​ഷി പ​രീ​ക്ഷി​ക്കാ​നാ​ണ് ജോ​സി​ന്‍റെ തീ​രു​മാ​നം. കു​രു​മു​ള​കി​ലെ ദ്രു​ത​വാ​ട്ടം, ക​മു​കി​ലെ മ​ഞ്ഞ​ളി​പ്പ് രോ​ഗം, തെ​ങ്ങി​ന്‍റെ കൂ​ന്പ് ചീ​യ​ല്‍ എ​ന്നി​വ​യെ​ല്ലാം ത​ക​ര്‍​ത്ത മ​ല​യോ​ര​ത്തെ കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് പു​തി​യ ഉ​ണ​ര്‍​വേ​കി​യ വി​ള​യാ​യി​രു​ന്നു ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട്. കു​റ​ഞ്ഞ സ്ഥ​ല​ത്ത് നി​ന്ന് മി​ക​ച്ച വ​രു​മാ​നം ല​ഭി​ച്ചി​രു​ന്ന ഈ ​വി​ള​യെ​ക്കൂ​ടി രോ​ഗ​ബാ​ധ പി​ടി​കൂ​ടി​യ​ത് ക​ര്‍​ഷ​ക​രു​ടെ ന​ടു​വൊ​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഈ ​പു​തി​യ ഫം​ഗ​സ് രോ​ഗ​ത്തി​ന് ശാ​ശ്വ​ത​മാ​യ പ്ര​തി​രോ​ധ മാ​ര്‍​ഗം ക​ണ്ടെ​ത്താ​ന്‍ കൃ​ഷി​വ​കു​പ്പ് അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up