x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം: ഓ​വ​റോ​ൾ കി​രീ​ടം ശാ​ന്തിസ​ദ​ൻ പു​റ​ക്കാ​ടി​ന്

വെബ് ഡെസ്ക്
Published: October 11, 2026 02:46 AM IST | Updated: October 11, 2026 02:47 AM IST

ചാമ്പ്യന്മാരായ പയ്യോളി പുറക്കാട് ശാന്തി സദൻ സ്പെഷ്യൽ സ്കൂൾ ടീം

കോ​ഴി​ക്കോ​ട് : സ​ർ​ഗക​ല​യു​ടെ സം​ഗ​മ വേ​ദി​യെ ധ​ന്യ​മാ​ക്കി സ്പെ​ഷ്യ​ൽ സ്‌​കൂ​ൾ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് സ​മാ​പ​നം. ഓ​വ​റോ​ൾ കി​രീ​ടം ശാ​ന്തി സ​ദ​ൻ പു​റ​ക്കാ​ട് ( 42 പോ​യി​ന്‍റ്) നേ​ടി. നെ​സ്റ്റ് കൊ​യി​ലാ​ണ്ടി (41 ) ര​ണ്ടാം സ്ഥാ​നം നേ​ടി.​
ര​ണ്ടാം ദി​വ​സം ര​ണ്ട് വേ​ദി​ക​ളി​ലാ​യി ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. സീ​നി​യ​ർ , ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മോ​ഹി​നി​യാ​ട്ടം, നാ​ടോ​ടി നൃ​ത്തം, സം​ഘ നൃ​ത്തം ,ഉ​പ​ക​ര​ണ സം​ഗീ​തം എ​ന്നി​വ​യി​ൽ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. മ​ത്സ​ര വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തെ ന​ട​ത്തി​യ ഒ​പ്പ​ന, പ്രഛ​ന്ന വേ​ഷം, സി​നി​മാ​റ്റി​ക് ഡാ​ൻ​സ് എ​ന്നി​വ​യും കു​ട്ടി​ക​ൾ ആ​സ്വ​ദി​ച്ചു.

മ​ത്സ​ര വി​ജ​യി​ക​ൾ

പെ​യി​ന്‍റിം​ഗ് സീ​നി​യ​ർ-​എ​സ്.​ബി. അ​ശ്വി​ൻ (നെ​സ്റ്റ് , കൊ​യി​ലാ​ണ്ടി),ജൂ​നി​യ​ർ - ഹി​ന ( നെ​സ്റ്റ്, കൊ​യി​ലാ​ണ്ടി),പെ​ൻ​സി​ൽ ഡ്രോ​യിം​ഗ് സീ​നി​യ​ർ -എ​സ്.​ബി. അ​ശ്വി​ൻ (നെ​സ്റ്റ് , കൊ​യി​ലാ​ണ്ടി),ജൂ​നി​യ​ർ - ഹി​ന ( നെ​സ്റ്റ് , കൊ​യി​ലാ​ണ്ടി), മോ​ഹി​നി​യാ​ട്ടം :സീ​നി​യ​ർ -ന​ന്ദ​ന രാ​ജീ​വ​ൻ ( അ​ഭ​യം സ്‌​കൂ​ൾ )ജൂ​നി​യ​ർ -നി​വ്യ രാ​ജ് ( ത​ണ​ൽ ക​രു​ണ , കു​റ്റ്യാ​ടി ) .നാ​ടോ​ടി നൃ​ത്തം:​സീ​നി​യ​ർ -കെ.​പി. മു​ഹ​മ്മ​ദ് അ​ൻ​സി​ൽ ( ആ​ഷാ കി​ര​ൺ ).ജൂ​നി​യ​ർ -ന​വ്യ എ​സ് രാ​ജ് ( തണ​ൽ ക​രു​ണ , കു​റ്റ്യാ​ടി).സം​ഘ നൃ​ത്തം :സീ​നി​യ​ർ -ത​ണ​ൽ സ്കൂ​ൾ മ​ലാ​പ​റ​മ്പ്.​ജൂ​നി​യ​ർ - ശാ​ന്തി സ​ദ​നം - പു​റ​ക്കാ​ട്.സ​മാ​പ​ന സ​മ്മേ​ള​നം കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ സ​ഫ​റി വെ​ള്ള​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഡി​ഡി. ഇ- ​സി.​എ​സ് .അ​മൃ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​റോ​ഷി സ്പെ​ഷ​ൽ സ്കൂ​ൾ സെ​ക്ര​ട്ട​റി പി.​കെ.​എം. സി​റാ​ജ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​വി​ജ​യി​ക​ൾ​ക്ക് കാ​ലി​ക്ക​ട്ട് റോ​ട്ട​റി ക്ല​ബ് സൈ​ബ​ർ സി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ ട്രോ​ഫി​ക​ൾ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ സ​ഫ​റി വെ​ള്ള​യി​ലും ഡി​ഡി​ഇ​സി​എ​സ് അ​മൃ​ത​യും ചേ​ർ​ന്ന് വി​ത​ര​ണം ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up