വനിതാ പ്രീ-അസംബ്ലി ഡോ.ഉദയ സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു.
കുണ്ടറ: വനിതകൾ തങ്ങളുടെ ശക്തി സ്വയം തിരിച്ചറിയണമെന്നും ആ തിരിച്ചറിവ് തങ്ങളുടെയും കുടുംബത്തെയും സമൂഹത്തിന്റെയും നന്മയ്ക്കാക്കി തീർക്കണമെന്നും കൊല്ലം കോർപറേഷൻ ഡെപ്യൂട്ടി മേയർ ഡോ. ഉദയ സുകുമാരൻ. കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ (കെ സി സി) ത്രൈ- വാർഷിക അസംബ്ലിക്ക് മുന്നോടിയായി നടത്തിയ വനിതാ പ്രീ-അസംബ്ലി കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡെപ്യൂട്ടി മേയർ.
ട്രയനിയൽ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ബിഷപ് ജോസ് ജോർജ് അധ്യക്ഷത വഹിച്ചു. കോട്ടയം സിഎസ്ഐ ലോ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ജയ്സി കരിങ്ങാട്ടിൽ മുഖ്യപ്രഭാഷണം നടത്തി.
കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, കെ സി സി അസോസിയേറ്റ് സെക്രട്ടറി ഫാ.എ. ആർ. നോബിൾ, ട്രയിനിയൽ ഓർഗനൈസിംഗ് കമ്മിറ്റി ജനറൽ കൺവീനർ ഫാ. സോളു കോശി രാജു, ഫാ. എം.എം. വൈദ്യൻ കോറെപ്പിസ്കോപ്പ, ഫാ.ജെ. ജയ്സൺ, കെ. ജി. തോമസ്, ജോൺസൺ കല്ലട, സാജു വർഗീസ്, പ്രീ-അസംബ്ലി ജനറൽ കൺവീനർ ജെസി അന്നാ ഫിലിപ്പ്, റിനി ജോർജ്, സൂസമ്മ ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.