x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ലേ​ഷ്യ​ന്‍ ജ​യി​ലി​ൽ കഴിയുന്ന യുവാവിനായി കുടുംബം സഹായം തേടുന്നു

വെബ് ഡെസ്ക്
Published: October 11, 2026 01:47 AM IST | Updated: October 11, 2026 01:47 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: എ​ട്ടു വ​ര്‍​ഷ​മാ​യി മ​ലേ​ഷ്യ​ന്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കൊ​ല്ലം തൃ​ക്കോ​വി​ല്‍​വ​ട്ടം സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ മോ​ച​ന​ത്തി​നാ​യി കു​ടും​ബം സ​ഹാ​യം തേ​ടു​ന്നു. തൃ​ക്കോ​വി​ല്‍​വ​ട്ടം പ​ഞ്ചാ​യ​ത്തി​ലെ പേ​ര​യം നോ​ര്‍​ത്ത് പ​തി​നെ​ട്ടാം വാ​ര്‍​ഡി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ബീ​മ​യു​ടെ മ​ക​ന്‍ സി​യാ​ദാ​ണ് (34) ഏ​ജ​ന്‍റുമാ​രു​ടെ ച​തി​യി​ല്‍​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​ത്.

വ​ര്‍​ക്ക​ല സ്വ​ദേ​ശി​യാ​യ സ​ജീ​വ് എ​ന്ന ഏ​ജ​ന്‍റും അ​ന്യ​സം​സ്ഥാ​ന​ക്കാ​രു​മ​ട​ങ്ങു​ന്ന മൂ​ന്നം​ഗ സം​ഘം ജോ​ലി ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് മ​ലേ​ഷ്യ​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​താ​യി കാ​ഴ്ച പ​രി​മി​തി​യു​ള്ള അ​മ്മ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

കെ​മി​ക്ക​ല്‍ ക​മ്പ​നി​യി​ലെ ജോ​ലി​യെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 2018 ഏ​പ്രി​ല്‍ ആ​റി​നാ​ണ് മ​ലേ​ഷ്യ​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. അ​വി​ടെ എ​ത്തി​യ​പ്പോ​ഴാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ണ് ജോ​ലി​യെ​ന്ന് സി​യാ​ദ് തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​തി​നെ​തി​രേ ക​മ്പ​നി അ​ധി​കൃ​ത​രു​മാ​യി ത​ര്‍​ക്കി​ക്കു​ക​യും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ഇ​താ​ടെ, ഏ​ജ​ന്‍റുമാ​രും ക​മ്പ​നി അ​ധി​കൃ​ത​രും ചേ​ര്‍​ന്ന് സി​യാ​ദി​നെ ച​തി​യി​ല്‍​പ്പെ​ടു​ത്തി പൊ​ലി​സി​ന് കൈ​മാ​റി. തു​ട​ക്ക​ത്തി​ല്‍ മൂ​ന്നു​മാ​സ​ത്തെ ശ​മ്പ​ളം ന​ല്‍​കി​യി​രു​ന്നു. വി​ഷ​യ​മാ​ക്കേ​ണ്ടെ​ന്നും കു​റ​ച്ചു​നാ​ള്‍ ക​ഴി​ഞ്ഞ് ത​ങ്ങ​ള്‍​ത​ന്നെ വ​ക്കീ​ലി​നെ വ​ച്ച് സി​യാ​ദി​നെ പു​റ​ത്തി​റ​ക്കാ​മെ​ന്നും ഏ​ജ​ന്‍റ് സ​ജീ​വ് ബ​ന്ധു​ക്ക​ളെ വി​ശ്വ​സി​പ്പി​ച്ചു. എ​ന്നാ​ലി​പ്പോ​ള്‍ സ​ജീ​വും മ​റ്റൊ​രു കേ​സി​ല്‍ ജ​യി​ലി​ലാ​യി.

ഇ​തോ​ടെ ത​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ ന​ഷ്ട​പ്പെ​ട്ട​താ​യി ബീ​മ പ​റ​ഞ്ഞു. തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്ക് പോ​കു​ന്ന ത​നി​ക്ക് 50 ശ​ത​മാ​നം മാ​ത്ര​മാ​ണ് കാ​ഴ്ച​യെ​ന്നും ആ​കെ​യു​ള്ള ആ​ശ്ര​യ​മാ​യി​രു​ന്നു അ​വി​വാ​ഹി​ത​നാ​യ മ​ക​നെ​ന്നും ബീ​മ പ​റ​ഞ്ഞു. എ​ട്ടു വ​ര്‍​ഷ​മാ​യി വാ​ട​ക​വീ​ട്ടി​ല്‍ ക​ഴി​യു​ന്ന ഇ​വ​ര്‍ മ​ക​ന്റെ മോ​ച​ന​ത്തി​നാ​യി സ​ര്‍​ക്കാ​രി​ന്റെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സ​ഹാ​യം അ​മ്മ അ​ഭ്യ​ര്‍​ഥി​ക്കു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up