x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​തി​യെ പീഡിപ്പിക്കാൻ ശ്ര​മം: പ്രതി അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: October 11, 2026 01:39 AM IST | Updated: October 11, 2026 01:39 AM IST

അ​ഭി​മ​ന്യു

അ​ഞ്ച​ല്‍: ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന യു​വ​തി​യെ ഇ​രു​ട്ട​ത്ത് പ​തി​യി​രു​ന്ന് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍. കു​ള​ത്തൂ​പ്പു​ഴ കൂ​വ​ക്കാ​ട് സ്വ​ദേ​ശി അ​ഭി​മ​ന്യു​വാ​ണ് അ​ഞ്ച​ല്‍ പൊലിസി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ആ​റാം തീ​യ​തി​യാ​യി​രു​ന്നു സം​ഭ​വം.

അ​ഞ്ച​ലി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി​ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി ബ​സി​റ​ങ്ങിയ ു​വ​തി​യെ ഇ​രു​ട്ട​ത്ത് പ​തി​യി​രു​ന്ന അ​ഭി​മ​ന്യു ക​ട​ന്ന് പി​ടി​ച്ച് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. യു​വ​തി ബ​ഹ​ളം വ​ച്ച​തോ​ടെ ഇ​യാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ട​ര്‍​ന്നു യു​വ​തി അ​ഞ്ച​ല്‍ പൊലിസി​ല്‍ പ​രാ​തി ന​ല്‍​കി.

യു​വ​തി​യു​ടെ വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പൊലിസ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പി​ന്നീ​ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള നി​ര​വ​ധി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച പൊലിസ് പ്ര​തി വ​ന്ന​തും പോ​യ​തു​മു​ള്‍​പ്പ​ടെ മ​ന​സി​ലാ​ക്കു​ക​യും ഇ​യാ​ളെ തി​രി​ച്ച​റി​യു​ക​യു​മാ​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത പ്ര​തി ചോ​ദ്യം ചെ​യ്യ​ലി​ല്‍ കു​റ്റം സ​മ്മ​തി​ച്ച​തോ​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. വൈ​ദ്യ പ​രി​ശോ​ധ​ന​യും തെ​ളി​വെ​ടു​പ്പും പൂ​ര്‍​ത്തീ​ക​രി​ച്ച ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. അ​ഞ്ച​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​ജി. ഗോ​പ​കു​മാ​ര്‍, എ​സ്എ​ച്ച്ഒ എം. ​മ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up