x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച 17കാ​ര​ൻ ഉ​ൾ​പ്പ​ടെ മൂ​ന്ന് പേ​ർ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: October 11, 2026 02:55 AM IST | Updated: October 11, 2026 02:55 AM IST

സൈ​നു​ദ്ദീ​ൻ അ​ജ്മ​ൽ, മു​ഹ​മ്മ​ദ് ആ​ർ​സം

പ​ന​ങ്ങാ​ട്: ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി​ക​ളെ പൊ​ലി​സ് പി​ടി​കൂ​ടി. പ​ള്ളു​രു​ത്തി പെ​രു​മ്പ​ട​പ്പ് സ്വ​ദേ​ശി സൈ​നു​ദ്ദീ​ൻ അ​ജ്മ​ൽ (18), പ​ള്ളു​രു​ത്തി ഇ​ട​ക്കൊ​ച്ചി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ആ​ർ​സം (18), പ​ള്ളു​രു​ത്തി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ 17 വ​യ​സു​കാ​ര​ൻ എ​ന്നി​വ​രെ​യാ​ണ് പ​ന​ങ്ങാ​ട് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ടാ​ഴ്ച​യോ​ള​മാ​യി പ​ന​ങ്ങാ​ട്, നെ​ട്ടൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ ക്ഷേ​ത്ര​ങ്ങ​ളു​ടെ​യും പ​ള്ളി​ക​ളു​ടെ​യും ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ​വ​രാ​ണ് മൂ​വ​രും.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി നെ​ട്ടൂ​ർ ത​ണ്ട​ശേ​രി കോ​ള​നി​യി​ലെ ശ്രീ​ദേ​വി സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ളെ നെ​ട്ടൂ​ർ പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്നു രാ​ത്രി പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന പൊ​ലി​സാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട ഇ​വ​രെ പ​രി​ശോ​ധി​ക്കാ​ൻ ചെ​ന്ന ഉ​ട​നെ പ്ര​തി​ക​ളി​ലൊ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ളെ പ​ന​ങ്ങാ​ട് ഹൈ​വേ പ​രി​സ​ര​ത്ത് നി​ന്നു പി​ടി​കൂ​ടി. പ്ര​തി​ക​ളു​ടെ പ​ക്ക​ൽ​നി​ന്ന് മോ​ഷ്ടി​ച്ച പ​ണ​വും പൊ​ലി​സ് ക​ണ്ടെ​ടു​ത്തു. ഇ​ത് കൂ​ടാ​തെ മ​റ്റു ക്ഷേ​ത്ര​ങ്ങ​ളി​ലും ഇ​വ​ർ മോ​ഷ​ണ ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ൽ നി​ന്ന് പൂ​ട്ട് പൊ​ളി​ക്കാ​നു​ള്ള ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. ഭ​ണ്ടാ​ര​ത്തി​ൽ​നി​ന്ന് 5,000 രൂ​പ​യോ​ളം ന​ഷ്ട​പ്പെ​ട്ട​താ​യി ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സെ​പ്റ്റം​ബ​റി​ൽ മാ​ട​വ​ന സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യു​ടെ കാ​ണി​ക്ക വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ മോ​ഷ​ണ പ​ര​മ്പ​ര​യു​ടെ തു​ട​ക്കം. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ ക​റ​ങ്ങി​ന​ട​ന്ന് മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ രീ​തി.

Tags : NattuVishesham.DistricteNews

Recent News

Corehub Up