പാലക്കാട്: ലഹരിക്കെതിരേ ഒരു ഗോൾ എന്ന പ്രമേയത്തിൽ കർണകയമ്മൻ ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ മത്സരം തൂഫാൻ- 2026 ന് ആവേശകരമായ സമാപനം.
സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾ ലോകകപ്പ് ടീമുകളുടെ ജേഴ്സിയണിഞ്ഞ് അണിനിരന്നു. ഹെഡ്മിസ്ട്രസ് കെ.വി. നിഷയും അധ്യാപകരും ചേർന്ന് ഗോൾകിക്ക് എടുത്തുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷൻ എഎസ്ഐ ശിവപ്രസാദ് മുഖ്യാതിഥിയായി. കായിക അധ്യാപകൻ വിനോദിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ ഫൈനലിൽ അർജന്റീന ടീം വിജയകിരീടം ചൂടി. അധ്യാപകർ, പിടിഎ ഭാരവാഹികൾ, പോലീസ് ഉദ്യോഗസ്ഥർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
Tags : ootball Match Nattuvishesham Districte news