x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭീ​മ​ന​ടി​യി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു

വെബ് ഡെസ്ക്
Published: August 6, 2026 01:00 AM IST | Updated: August 6, 2026 01:00 AM IST

ഭീ​മ​ന​ടി ടൗ​ണി​ൽ ക​ടി​പി​ടി കൂ​ടു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ.

ഭീ​മ​ന​ടി: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​മാ​യ ഭീ​മ​ന​ടി​യി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. പ​തി​ന​ഞ്ചി​ലേ​റെ തെ​രു​വു​നാ​യ്ക്ക​ളാ​ണ് ഭീ​മ​ന​ടി ബ​സ് സ്റ്റാ​ൻ​ഡും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും കൈ​യ​ട​ക്കി​യി​രി​ക്കു​ന്ന​ത്.

പ​ല​പ്പോ​ഴും ത​ല​നാ​രി​ഴ​യ്ക്കാ​ണ് യാ​ത്ര​ക്കാ​ർ ഇ​വ​യു​ടെ ക​ടി​പി​ടി​ക്കി​ട​യി​ൽ പെ​ട്ടു​പോ​കാ​തെ ര​ക്ഷ​പ്പെ​ടു​ന്ന​ത്. മു​മ്പ് പ​ല​ത​വ​ണ ബ​സ് സ്റ്റാ​ൻ​ഡി​ലെ യാ​ത്ര​ക്കാ​ർ​ക്ക് ക​ടി​യേ​റ്റ സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ത്ര​യും വേ​ഗം ഇ​വ​യെ പി​ടി​കൂ​ടി ഷെ​ൽ​ട്ട​റു​ക​ളി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews Stray dog ​​

Recent News

Corehub Up