x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തി​യ പാ​ലം വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം


Published: July 10, 2026 11:24 PM IST | Updated: July 10, 2026 11:24 PM IST

അ​ടി​മാ​ലി: ബൈ​സ​ൺ​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ ആ​റ്, ഏ​ഴ് വാ​ർ​ഡു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന സൊ​സൈ​റ്റി​മേ​ട് അ​ങ്ക​ണ​വാ​ടി പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ. ദി​വ​സേ​ന സ്കൂ​ൾ ബ​സ് അ​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന പാ​ല​മാ​ണ് കൈ​വ​രി​ക​ൾ ന​ശി​ച്ച് അ​പ​ക​ട​ക്കെ​ണി​യി​ലാ​യി​രി​ക്കു​ന്ന​ത്. എ​ത്ര​യും വേ​ഗം പു​തി​യ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

അ​ടി​മാ​ലി - മു​ട്ടു​കാ​ട് സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളും നി​ര​വ​ധി സ്കൂ​ൾ ബ​സു​ക​ളും ദി​വ​സേ​ന ക​ട​ന്നു​പോ​കു​ന്ന പാ​ല​മാ​ണ് അ​പ​ക​ട​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ വീ​തി​ക്കു​റ​വും കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു. പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ഒ​ടി​ഞ്ഞു പോ​യ​നി​ല​യി​ലാ​ണ്. തൊ​ട്ട​ടു​ത്തു​ള്ള അ​ങ്ക​ണ​വാ​ടി​യി​ലെ കു​രു​ന്നു​ക​ളും ദി​വ​സേ​ന ഈ ​പാ​ല​ത്തെ ആ​ശ്ര​യി​ക്കു​ന്നു. പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളി​ൽ ചെ​റി​യ രീ​തി​യി​ലു​ള്ള വി​ള്ള​ലും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Tags : Nattuvishesham District News

Recent News

Corehub Up