x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​വാ​ര​കു​ണ്ട് പാ​ന്ത​റ സു​ൽ​ത്താ​ന​യി​ൽ വീ​ണ്ടും ക​ടു​വാ സാ​ന്നി​ധ്യം

വെബ് ഡെസ്ക്
Published: August 4, 2026 11:28 PM IST | Updated: August 4, 2026 11:28 PM IST

പാ​ന്ത​റ സു​ൽ​ത്താ​ന എ​സ്റ്റേ​റ്റി​ൽ ക​ടു​വ​യെ ക​ണ്ട ഭാ​ഗ​ത്ത് ആ​ർ​ആ​ർ​ടി സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് പാ​ന്ത​റ സു​ൽ​ത്താ​ന എ​സ്റ്റേ​റ്റി​ൽ വീ​ണ്ടും ക​ടു​വ​യെ കാ​ണ​പ്പെ​ട്ടു. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​ടു​വ​യെ നേ​രി​ൽ ക​ണ്ട​ത്. ഒ​രാ​ഴ്ച മു​ന്പ് ക​ടു​വ​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ പ്ര​ദേ​ശ​ത്ത് ക​ണ്ടെ​ത്തി​യി​രു​ന്നു. ക​ടു​വ​യെ നക​ണ്ട​തോ​ടെ തൊ​ഴി​ലാ​ളി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ഭീ​തി​യി​ലാ​യി.

തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ തൊ​ഴി​ലി​ട​ത്തി​ൽനി​ന്ന് വി​ട്ടു​നി​ൽ​ക്കു​ക​യു​മാ​ണ്. വ​നം വ​കു​പ്പ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ച​തി​നെത്തു​ട​ർ​ന്ന് റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീം (​ആ​ർ​ആ​ർ​ടി) സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും പ്ര​ദേ​ശ​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​തി​നു പു​റ​മേ കൂ​ട് സ്ഥാ​പി​ച്ച് ക​ടു​വ​യെ പി​ടി​കൂ​ട​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

025 ജൂ​ലൈ മാ​സ​ത്തി​ൽ ഇ​തേ എ​സ്റ്റേ​റ്റി​ൽ വ​നംവ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ൽ ക​ടു​വ കു​ടു​ങ്ങി​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് ക​ടു​വാ ഭീ​തി ഇ​ല്ലാ​താ​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ. ക​ടു​വാ ഭീ​തി​യി​ൽ ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ എ​ത്തു​ന്നി​ല്ലെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

Tags : Nattuvishesham Local News Karuvarkund Panthara

Recent News

Corehub Up