ആളൂര്‍: പോലീസ് ജീപ്പിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ക്കു ഗുരുതരമായ പരിക്കേല്‍ക്കുകയും ഒരു വിദ്യാര്‍ഥി മരിക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശനനടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ, എസ്എഫ്ഐ മാള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ 10ന് ആളൂര്‍ പോലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തും.
നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശനനടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അടിയന്തരധനസഹായം നല്‍കണമെന്നും ഡിവൈഎഫ്ഐ മാള ബ്ലോക്ക് പ്രസിഡന്റ് പി.വി. വിനു, സെക്രട്ടറി ഐ.എസ്. അക്ഷയ്, എസ്എഫ്ഐ മാള ഏരിയ പ്രസിഡന്റ് വി.ബി. ആര്‍ച്ച എന്നിവര്‍ ആവശ്യപ്പെട്ടു.
Tags : Student dies after Nattuvishesham Districte news