കുളത്തൂപ്പുഴ: കുളത്തുപ്പുഴ ചോഴിയക്കോട് മിൽപ്പാലത്തിനടുത്തു കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടു ഗുരുതരമായി പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു.
മടത്തറ കൊല്ലായിൽ സത്യമംഗലം ഹസ്ന മൻസിലിൽ നുജുമുദീൻ -സജീന ദമ്പതികളുടെ മകൻ മുഹമ്മദ് അഹ്സൻ (17) ആണ് മരിച്ചത്.
ചിതറ പരുത്തി എസ്എൻഎച്ച്എസ് സ്കൂളിലെ വിദ്യാർഥിയായ അഹ്സൻ കഴിഞ്ഞ മൂന്നിനു സുഹൃത്തുക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ കുളത്തുപ്പുഴ ചോഴിയക്കോട് ഭാഗത്തെ കല്ലടയാറ്റിലിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.
ശക്തമായ ഒഴുക്കിൽ അകപ്പെട്ട അഹ്സനെ നിലവിളി കേട്ട് ഓടി എത്തിയ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽഎത്തിക്കുകയായിരുന്നു.ഗുരുതരപരിക്കുകളോടെതിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അഹ്സൻ മരണപ്പെട്ടത്.
Tags : Student dies Muhammad Ahsan death Nattuvishesham