നെയ്യാർഡാം: കാറുമായി കൂട്ടിയിടിച്ച് അമ്മയോടൊപ്പം ബൈക്കിൽ യാത്ര ചെയ്ത വിദ്യാർഥി മരിച്ചു. പേരെക്കോണം വിയക്കോണം സ്വദേശിയായ 16 വയസുകാരൻ സുജിൻകുമാർ ആണ് മരിച്ചത്.
പരിക്കേറ്റ സുജിന്റെ മാതാവ് രേഷ്മ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മൈലക്കര റോഡ് സ്റ്റേഡിയത്തിനു സമീപമുള്ള പാലത്തിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. പ്ലാവൂർ സ്കൂളിലെ വിദ്യാർഥിയായിരുന്ന സുജിൻകുമാർ എസ്എസ്എൽസി വിജയിച്ച് തുടർ പഠനത്തിനൊരുങ്ങുകയായിരുന്നു.
കള്ളിക്കാട് ഭാഗത്തുനിന്ന് മൈലക്കരയിലേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സുജിൻ കുമാറും അമ്മയും ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
പഠനരംഗത്തിനൊപ്പം ബാഡ്മിന്റൺ ഉൾപ്പെടെയുള്ള കായികമേഖലയിലും മികവ് തെളിയിച്ച വിദ്യാർഥിയായിരുന്നു സുജിൻകുമാർ. സുജിൻ കുമാറിന്റെ പിതാവ് സുനി ഡ്രൈവറാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Student dies accident riding bike