വിദ്യാർഥി മുങ്ങി മരിച്ചു
ശ്രീകണ്ഠപുരം: സുഹൃത്തുകൾക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ സിഎ വിദ്യാർഥി ഒഴുക്കിൽ പെട്ട് മരിച്ചു. ശ്രീകണ്ഠപുരം ഐച്ചേരി മാപ്പിനിയിലെ ചോടോൻ വീട്ടിൽ അശ്വന്താണ്(24) മരിച്ചത്.
കൂട്ടുംമുഖം ഡിവിഷനിലെ ചുമട്ട് തൊഴിലാളി ബാലകൃഷ്ണന്റെയും ആശാവർക്ക ആശവർക്കർ മിനിയുടെയും മകനാണ്. പയ്യാവൂർ പാറക്കടവ് ഭാഗത്ത് നിന്നും ശ്രീകണ്ഠപുരം അലക്സ് നഗർ ഭാഗത്തേക്ക് പോകുന്ന പാതയോരത്തെ പുഴയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. എട്ടു സുഹൃത്തുകൾക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു അശ്വന്ത്. നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരിട്ടിയിൽ നിന്നും അഗ്നിരക്ഷാ സേനയും ശ്രീകണ്ഠപുരം പൊലിസും സ്ഥലത്തെത്തിയിരുന്നു. അശ്വന്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തനായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മാറ്റി. സഹോദരി : അഭിരാമി.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Student drowns in the river.