x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണം: മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല വീ​ട് സ​ന്ദ​ർ​ശി​ച്ചു

വെബ് ഡെസ്ക്
Published: July 11, 2026 10:34 PM IST | Updated: July 11, 2026 10:34 PM IST

മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല കു​ടും​ബാം​ഗ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്നു.

ഹ​രി​പ്പാ​ട്: ഉ​സ്ബെ​ക്കി​സ്ഥാ​നി​ൽ മ​ല​യാ​ളി മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി സാ​വ​രി​യ ബ​സ​ന്ത് മ​ർ​ദ​ന​മേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം സം​സ്ഥാ​ന ക്രൈം​ബ്രാ​ഞ്ചി​ന് വി​ട്ടു. ഹ​രി​പ്പാ​ട് പി​ലാ​പ്പു​ഴ​യി​ലു​ള്ള സാ​വ​രി​യ​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച ആ​ഭ്യ​ന്ത​രമ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് കേ​സ് ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി ഉ​ത്ത​ര​വി​ട്ട കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പ്ര​തി​ക്ക് അ​ർ​ഹ​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും കു​ടും​ബ​ത്തി​ന് നീ​തി ല​ഭ്യ​മാ​ക്കു​ന്ന​തി​നും സാ​ധ്യ​മാ​യ എ​ല്ലാ ന​യ​ത​ന്ത്ര-​നി​യ​മ ഇ​ട​പെ​ട​ലു​ക​ളും ആ​ഭ്യ​ന്ത​രവ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കി.

വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ റീ-​പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ, ത​ല​യ്ക്കേ​റ്റ ഗു​രു​ത​ര​മാ​യ പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും ശ​രീ​ര​ത്തി​ൽ നി​ര​വ​ധി മു​റി​വു​ക​ളു​ണ്ടെ​ന്നും പ്രാ​ഥ​മി​ക​മാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

 

Tags : Student's death Nattuvishesham District news

Recent News

Corehub Up