തകർന്നുകിടക്കുന്ന റോഡ്
നെയ്യാറ്റിന്‍കര: ഓണാവധി കഴിഞ്ഞ് അധ്യയനം ആരംഭിക്കുന്പോഴേയ്ക്കും റോഡ് ഗതാഗതയോഗ്യമാക്കുമോ എന്നാണ് അതിയന്നൂര്‍ പഞ്ചായത്തിലെ സ്കൂള്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ചോദ്യം. നെല്ലിമൂട്, തൊങ്ങല്, പോങ്ങില്‍, വെണ്‍പകല്‍, കമുകിന്‍കോട് എന്നിവിടങ്ങളിലെ വിവിധ സ്കൂളുകളിലെ നൂറു കണക്കിന് വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന റോഡിനാണ് ഈ ദുരവസ്ഥ. നെല്ലിമൂടിനെയും കമുകിന്കോടിനെയും പരസ്പരം ബന്ധിപ്പിക്കുന്ന റോഡില്‍ പലയിടത്തും കാല്‍നടയാത്ര പോലും ദുഷ്കരമാണ്.
Tags : Nattuvishesham DistrictNews DeepikaNews road