മികവ് മെറിറ്റ് അവാര്‍ഡ് വിതരണം കെ.എന്‍. ബാലഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
കൊട്ടാരക്കര: രാജ്യത്തെ പ്രതിപക്ഷമായി വിദ്യാര്‍ഥികള്‍ മാറിയതാണ് നാം കണ്ടതെന്ന് മുന്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ എംഎല്‍എ പറഞ്ഞു. ഡിവൈഎഫ്ഐ കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച മികവ് മെറിറ്റ് അവാര്‍ഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീറ്റ് പരീക്ഷയില്‍ വന്‍ അഴിമതിയാണ് നടന്നതെന്നും നന്നായി പഠിച്ചാല്‍പോലും തുടര്‍പഠനം പ്രതിസന്ധിയാവുന്ന കാലമാണെന്നും ഒടുവില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ മോദിക്കു മുട്ടുമടക്കേണ്ടി വന്നെന്നും ബാലഗോപാല്‍ പറഞ്ഞു.
ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ് ജിസ് ബി .മോനച്ചന് അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗം ചിന്ത ജെറോം, സംസ്ഥാന സെക്രട്ടേറിയറ്റംഗം ശ്യാം മോഹന്‍, ജില്ലാ പ്രഡിഡന്റ് എം.ഹരികൃഷ്ണന്, ബ്ലോക്ക് സെക്രട്ടറി എസ്. അരവിന്ദ്, ട്രഷറര്‍ അരുണ്‍ ദേവ്, ജില്ലാ കമ്മിറ്റി അംഗം ഫൈസല്‍ ബഷീര്‍, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ അനിത ഗോപകുമാര്‍, അരുണ്‍ സുദര്ശന്, എസ്. ദീപു, വിപിന്‍, ലിജോ, ആദിത്യന്, ശ്രീലക്ഷ്മി, അക്ഷയ് ലാല്‍, ജിതിന് ലാല്‍, അനന്ദു, അഭിരാമി, കിരണ്‍ ബോധി, രജിത് എന്നിവര്‍ സംസാരിച്ചു.
Tags : Nattuvishesham Local News Students K.N. Balagopal