x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ന്ന​മം​ഗ​ല​ത്ത് ഓ​ട്ടോ​യി​ല്‍ ബ​സി​ടി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്ക്


Published: June 24, 2026 07:06 AM IST | Updated: June 24, 2026 07:06 AM IST

കോ​ഴി​ക്കോ​ട്: കു​ന്ന​മം​ഗ​ല​ത്ത് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ഞ്ച​രി​ച്ച ഓ​ട്ടോ ടാ​ക്‌​സി​യി​ല്‍ സ്വ​കാ​ര്യ ബ​സി​ടി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 8.45 ഓ​ടെ പ​ന്തീ​ര്‍​പാ​ട​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പ​ത്തി​ല​ധി​കം കു​ട്ടി​ക​ളു​മാ​യി സ്‌​കൂ​ളി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഓ​ട്ടോ​യി​ലാ​ണ് സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ സ​മീ​പ​ത്തെ ഒ​രു കെ​ട്ടി​ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് നി​ന്ന​ത്. വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

അ​പ​ക​ടം ന​ട​ന്ന​യു​ട​ന്‍ പ്ര​ദേ​ശ​വാ​സി​ക​ളും യാ​ത്ര​ക്കാ​രും ചേ​ര്‍​ന്ന് ഓ​ട്ടോ​യി​ല്‍ നി​ന്നും കു​ട്ടി​ക​ളെ പു​റ​ത്തെ​ടു​ത്ത് അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
മ​ഴ​യു​ള്ള സ​മ​യ​ത്ത് റോ​ഡി​ന് കു​റു​കെ തി​രി​യാ​ന്‍ ശ്ര​മി​ച്ച ഓ​ട്ടോ​യി​ലേ​ക്ക് അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ സ്വ​കാ​ര്യ ബ​സ് വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ബ​സി​ന്‍റെ മു​ന്‍​വ​ശ​ത്തെ സി​സി​ടി​വി കാ​മ​റ​യി​ല്‍ അ​പ​ക​ട ദൃ​ശ്യം പ​തി​ഞ്ഞി​ട്ടു​ണ്ട്.

Tags : nattu vishesham Students injured auto in Kunnamangalam

Recent News

Corehub Up